കാഞ്ഞിരപ്പുഴയിൽ നടപ്പാക്കുന്നത് അതി ബൃഹത്തായ ടൂറിസം പദ്ധതികൾ.ഓഷ്യനേറിയം,സ്കൂബാ ഡൈവ്,അമ്യൂസ്മെന്‍റ് പാര്‍ക്ക്,ഫെബ്രുവരിയില്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് എം എൽ എ.പറഞ്ഞു.പൊതു പങ്കാളിത്തത്തിലൂടെ 161 കോടി നിക്ഷേപത്തിലാണ് ഇറിഗേഷന്‍ ടൂറിസം പദ്ധതി.രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും.സംസ്ഥാനത്ത് ജലസേചന വകുപ്പിന് കീഴിലുള്ള അണക്കെട്ടുകളും അനുബന്ധ സംവിധാനങ്ങളും കേന്ദ്രീകരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഫലപ്രദമായി വികസിപ്പിക്കാൻ സർക്കാർ പദ്ധതി തയാറാക്കുന്നതിന്‍റെ ഭാഗമാണിത്.അണക്കെട്ടുകളടക്കമുള്ളവയുടെ വിനോദസഞ്ചാര സ്ഥലവും സാധ്യതയും പരമാവധി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കർമ പദ്ധതി.സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാര ഭൂപടത്തിൽ ജലസേചന ടൂറിസം എന്നൊരു പുതിയ മേഖല വളർത്തിക്കൊണ്ടുവരുന്നതിനുള്ള സമഗ്ര കർമപദ്ധതിക്കാണ് പൊതു പങ്കാളിത്തത്തിൽ രൂപം നൽകിയിരിക്കുന്നത് . പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ എംഎൽഎ മാധ്യമങ്ങൾക്ക് മുമ്പാകെ വ്യക്തമാക്കി. നവീകരണം പൂർത്തിയായ ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് ഫെബ്രുവരി 17 ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചു.
Post a Comment