കാഞ്ഞിരപ്പുഴ:പൊറ്റശ്ശേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും ഇംഗ്ലീഷ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സിവിൽ സർവീസ് സെമിനാറും സംഘടിപ്പിച്ചു.സിവിൽ സർവീസ് ആസ്പിരൻസ് ക്ലബ്ബ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് & ലിറ്റററി ക്ലബ്ബ്, ക്യാച്ച് ഏളി ക്ലബ്ബ് ഫോർ കോമ്പറ്റീറ്റീവ് എക്സാംസ് & സെൽഫ് മാനിഫെസ്റ്റേഷൻ എന്നിവയുടെ ഉദ്ഘാടനം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടൻ നിർവഹിച്ചു.പഞ്ചായത്ത് മെമ്പർ പി രാജൻ അധ്യക്ഷത വഹിച്ചു."സിവിൽ സർവീസിന് ഒരു ആമുഖം ' സെമിനാർ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി മെന്റർ അരുൺ ശശി നയിച്ചു.ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.
പി ടി എ പ്രസിഡണ്ട് കെ. എസ്.സുനേഷ്, പ്രധാന അധ്യാപകൻ പി സന്തോഷ് കുമാർ, ഹെഡ്മാസ്റ്റർ പി മണികണ്ഠൻ,എൻ എൻ എസ് പ്രോഗ്രാം ഓഫീസർ എസ് സനൽ കുമാർ, എസ് പി സി ഇൻ ചാർജ് ഓഫീസർമാരായ പി ജെ മൈക്കിൾ ജോസഫ്,കെ സിമുരുകൻ,സ്കൗട്ട് & ഗൈഡ് അധ്യാപകരായ ദിവ്യ അച്യുതൻ,എച്ച് അനീസ്, ഡോക്ടർ എൽ വസന്ത,ബി ജ്യോതിശ്രീ, ഡോക്ടർ എൻ നിഷിത് കുമാർ, ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ടി പ്രിയ പ്രസാദ്,ജി എസ് രശ്മി,ടി എസ് ഹേന, കവിത ജി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.കരിയർ ഗൈഡൻസ് & അഡോളസെൻസ് കോർഡിനേറ്റർ ഡോക്ടർ സുരേഷ് ബാബു പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.വിദ്യാർത്ഥികളായ രമ്യശ്രീ എം, റിതിക പി എം,ഹൃദ്യകൃഷ്ണ,അക്ഷയ ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment