പാലക്കാട്: കവിയിത്രി പ്രിയ കരിങ്കരപ്പുള്ളിയുടെ കവിതാ സമാഹാരം 'തിരികെ നടക്കുമ്പോൾ' ഒ.വി.വിജയൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ കൈരളി ടി.വി.ഡയറക്ടർ ടി.ആർ.അജയൻ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.സി.പി.ചിത്രയ്ക്ക് നൽകി പ്രകാശനം ചെയ്തു.എം.മനൂഷ് അധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ നിർവ്വാഹക സമിതി അംഗം കെ.എൻ.കുട്ടി കടമ്പഴിപ്പുറം പുസ്തക പരിചയം നടത്തി.വനിതാ സാഹിതി ജില്ലാ സെക്രട്ടറി എം.എൻ.ലതാദേവി, ആശംസാ പ്രസംഗവും, പ്രിയ കരിങ്കരപ്പുള്ളി മറുപടി പ്രസംഗവും നടത്തി.സെക്രട്ടറി കെ.സെയ്തു മുസ്തഫ സ്വാഗതവും , ലൈബ്രേറിയൻ വി.ജെ.വിജിൻ നന്ദിയും പറഞ്ഞു.സി.പി.ആതിര പ്രാരംഭ കവിത ചൊല്ലി.
Post a Comment