മുതുകുറിശ്ശി: ശ്രീ കിരാതമൂർത്തി ശ്രീ മഹാവിഷ്ണു ക്ഷേത്രം ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശിവദം ടീം തയ്യാറാക്കിയ സമ്മാന കൂപ്പൺ വിതരണം ഇതിനോടകം നിരവധി ആളുകളിലേക്ക് എത്തിത്തുടങ്ങി.ജില്ലയിലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുമായി ഓൺലൈൻ മുഖേനയും നിരവധി ആളുകളാണ് സമ്മാനക്കൂപ്പൺ എടുക്കുന്നത്.തുടർച്ചയായി മൂന്നാം വർഷമാണ് സമ്മാന കൂപ്പൺ ശിവദം ടീം തയ്യാറാക്കിയിട്ടുള്ളത്.ഒന്നാം സമ്മാനം തച്ചമ്പാറ ന്യൂസ് ലൈവ് നൽകുന്ന ഗോൾഡ് കോയിൻ,രണ്ടാം സമ്മാനം മുതുകുറിശ്ശി അപ്ഡേഷൻ വാട്സപ്പ് കൂട്ടായ്മ നൽകുന്ന ഗോൾഡ് കോയിൻ, എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ ആണ് കൂപ്പണിൽ ഉള്ളത്.ശിവരാത്രി ദിനത്തിൽ ക്ഷേത്ര മൈതാനിയിൽ രാത്രി എട്ടുമണിക്കാണ് നറുക്കെടുപ്പ്.കഴിഞ്ഞ ദിവസങ്ങളിലായി ശിവദം ടീം അംഗങ്ങൾ മുതുകുർശ്ശി യിലെ വിവിധ പ്രദേശങ്ങളിലും സമ്മാനക്കൂപ്പൺ വിതരണം ചെയ്തിരുന്നു. ശിവരാത്രി ആഘോഷ ദിനങ്ങളിലും ശിവരാത്രി ദിവസവും ക്ഷേത്രത്തിലും മറ്റുമായി സമ്മാനക്കൂപ്പൺ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായി ശിവദം ടീം അംഗങ്ങളായ ജയേഷ് മുതുകുറിശ്ശി, കൈലാസ് എന്നിവർ അറിയിച്ചു. ഫെബ്രുവരി 25ന് വൈകിട്ട് ഏഴുമണിക്ക് കല്ലുവഴി ഗോപിയാശാനും സംഘവും അവതരിപ്പിക്കുന്ന കഥകളി(പ്രഹ്ലാദചരിതം) ശിവദം ടീം ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും സമ്മാന കൂപ്പൺ ഓൺലൈൻ വഴി എടുക്കുന്നതിനും 9645653549, 7984585775 എന്ന നമ്പറുമായി ബന്ധപ്പെടാം
Post a Comment