മാച്ചാംതോട് ലോറി സ്കൂട്ടിയിൽ ഇടിച്ച് യുവാവ് മരണപ്പെട്ടു

 

തച്ചമ്പാറ:പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ മാച്ചാംതോട് ലോറി സ്കൂട്ടിയിൽ ഇടിച്ച് യുവാവ് മരണപ്പെട്ടു. എഴക്കാട് ആലങ്ങാട് രമേഷിന്റെ മകൻ അഭിജിത്ത് (20) ആണ് മരിച്ചത്.ഇന്നലെ അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്.അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്കൂട്ടിയിൽ വരുമ്പോൾ അതേ ദിശയിൽ നിന്നും വന്ന ലോറി സ്കൂട്ടിയെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കവേ സ്കൂട്ടിയിൽ തട്ടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.ലോറിക്കടിയിലേക്ക് വീണ അഭിജിത്തിന്റെ മുകളിലൂടെ  ലോറിയുടെ ടയർ കയറുകയായിരുന്നു.കൂടെയുണ്ടായിരുന്ന ജിതിൻ റോഡരികിലേക്ക് വീണതിനാൽ രക്ഷപ്പെട്ടു. മലമ്പുഴ ഐ ടി ഐ വിദ്യാർത്ഥിയാണ് അഭിജിത്ത്  പിതാവ് രമേഷ് ഗൾഫിലാണ്.അമ്മ :രാധിക. സഹോദരി : അഭിനയ


Post a Comment

Previous Post Next Post