കുമരംപുത്തൂരിൽ സേവ് സി.പി.ഐ നടത്തിയ 'ഷെരീഫ് അനുസ്മരണ റാലിയും പൊതുയോഗവും' ഏറ്റെടുത്ത് വൻ ജനാവലി

 

മണ്ണാർക്കാട് :സേവ് സി.പി.ഐ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷെരീഫ് അനുസ്മരണം കുമരംപുത്തൂരിൽ ശക്തി പ്രകടനത്തോടും പൊതുയോഗത്തോടും കൂടി സംഘടിപ്പിച്ചു.സേവ് സി.പി.ഐ.ജില്ലാ സെക്രട്ടറി പാലോട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.ജില്ലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നാൾവഴികളും ത്യാഗോജ്വലമായ പ്രവർത്തന പരിപാടികളും, ആനുകാലിക സംഭവവികാസങ്ങളും ഉദ്ഘാടകൻ വിശദീകരിച്ചു.സാംസ്കാരിക പ്രവർത്തകനും നാടകകൃത്തുമായ കെ.പി.എസ്.പയ്യനടം അനുസ്മരണ പ്രഭാഷണം നടത്തി.ഫാഷിസ്റ്റ് ഭീഷണിയെ മറികടക്കാൻ മതേതര ഐക്യത്തിന്റെ ചേരി ശക്തിപ്പെടുത്തണം.മണ്ണിനേയും മനുഷ്യനെയും കേന്ദ്രീകരിക്കുന്ന ജീവന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനും 

ആശയറ്റവരുടെ ഉത്കണ്ഠകൾക്ക് പരിഹാരം കാണാനും കഴിയുന്നതാകണം രാഷ്ട്രീയ പ്രവർത്തനം.പാർട്ടി കാര്യങ്ങൾക്കുപരി സാമൂഹിക മാനവിക പ്രവർത്തനങ്ങളിൽ മുഴുകിയത് കൊണ്ടാണ് ഷരീഫിനെ നാം ഓർമിക്കുന്നതെന്നും കെ പി എസ് മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. സി.പി.ഐ മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി സി.ജയൻ അദ്ധ്യക്ഷത വഹിച്ചു.സേവ് സി.പി.ഐ.ജില്ലാ അസി.സെക്രട്ടറിമാരായ കോടിയിൽ രാമകൃഷ്ണൻ, ആർ.രാധാകൃഷ്ണൻ ,ടി.യു.ജോൺസൺ, പി.കെ.കൃഷ്ണൻ,സേവ് യൂത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് ഫൈസൽ,ടി.എ.കൃഷ്ണൻ,സുബ്രമണ്യൻ, പി.കെ.സുഭാഷ്, വി.എ.റഷീദ്,സുഭാഷ് കുഴൽമന്ദം,ബിജോയ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.സേവ് യൂത്ത് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി.പി.മുസ്തഫ സ്വാഗതവുംഫൈസൽ വടക്കഞ്ചേരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post