"എന്റെ നാട് നല്ല നാട് മാതൃക ഗ്രാമം ": മാലിന്യങ്ങൾ ശേഖ രിക്കുന്നതിനായി വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു

 

കാരാകുറുശ്ശി :കാവിൻപടി ശ്രീകുറുമ്പകാവിലെ ഉച്ചാറൽ വേല മഹോത്സവം ഹരിത പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടത്തുന്നതിന്റെ ഭാഗമായി എയിംസ് കല കായിക വേദി &ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഉത്സവ പറമ്പിലെ വിവിധ ഭാഗങ്ങളിലായി പ്ലാസ്റ്റിക് ബോട്ടിലുകൾ കവറുകൾ തുടങ്ങി മാലിന്യങ്ങൾ ശേഖ രിക്കുന്നതിനായി വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. എയിംസിന്റെ "എന്റെ നാട് നല്ല നാട് മാതൃക ഗ്രാമം "പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മാലിന്യ ശേഖരണ ബോക്സുകളുടെ ഉദ്ഘാടനം കാരാകുറുശ്ശി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ പി സുഭാഷ് നിർവഹിച്ചു.വാർഡ് മെമ്പർ കെ രാധാകൃഷ്ണൻ ആശംസകൾ അർപ്പിച്ചു. വായന ശാല സെക്രട്ടറി എം ജി രഘുനാഥ് സ്വാഗതവും വായനശാല പ്രസിഡന്റ്‌ സുശാന്ത് എസ്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സുമിത, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അമ്പിളി,അനിത ഹരിത കർമ്മ സേന കോർഡിനേറ്റർ അശ്വതി എന്നിവർ സംസാരിക്കുകയും അമൽ പി നന്ദിയും അറിയിച്ചു.

Post a Comment

Previous Post Next Post