ആരോഗ്യം ആനന്ദം: കാൻസർ പ്രതിരോധ ജനകീയ കാമ്പെയ്ൻ തുടക്കം കുറിച്ചു

 

കല്ലടിക്കോട്: ആരോഗ്യം ആനന്ദം: അകറ്റാം അർബുദം എന്ന തലക്കെട്ടിൽ ഫെബ്രുവരി 4 മുതൽ മാർച്ച് 8 വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന കാൻസർ പ്രതിരോധ കാമ്പെയ്ൻ കരിമ്പ ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ചു. കല്ലടിക്കോട് മോഴേനി ടി.എസ്.എസ്.എസ്. ഹാളിൽ വെച്ച് നടത്തിയ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡണ്ട് കെ.കോമളകുമാരി അധ്യക്ഷത വഹിച്ചു.


ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എച്ച്. ജാഫർ,വാർഡ് മെമ്പർ ചന്ദ്രൻ,ഹെൽത്ത് ഇൻസ്പെക്ടർ സുഹൈൽ.പി.യു, പി.എച്ച്.എൻ രജനി എന്നിവർ പ്രസംഗിച്ചു.ജെ.പി.എച്ച്.എൻ മേരി ആൻ ക്ലാസെടുത്തു.30 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകളിലെ അർബുദം സംബന്ധിച്ച ബോധവൽകരണം വർധിപ്പിക്കുക,തെറ്റിധാരണകൾ ഇല്ലാതാക്കുക,പരിശോധന സൗകര്യങ്ങൾ ലഭ്യമാക്കുക, നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പു വരുത്തുക എന്നിവയാണ് കാമ്പെയ്ൻ്റെ ലക്ഷ്യങ്ങൾ.ജെ.എച്ച്.ഐ.രഞ്ജിനി. കെ.പി, എം.എൽ.എസ്.പി.രമ്യ ജോസ്,ആശാ വർക്കർ കുമാരി, കമലാക്ഷി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post