പാലക്കാട് :എലപ്പുള്ളിയിൽ മദ്യനിർമാണശാല തുടങ്ങാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ലഹരിനിർമാർജന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.എം പി വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.എൽ എൻ എസ് പാലക്കാട് ജില്ല പ്രസിഡന്റ് ഹമീദ് ഹാജി തച്ചമ്പാറ അധ്യക്ഷനായി.എലപ്പുള്ളി പഞ്ചായത്തിലെ മണ്ണുക്കാട് പ്രദേശത്ത് വരുന്ന,കാർഷിക മേഖലയെ തകർക്കുന്ന ജലക്ഷാമം അതിരൂക്ഷമാക്കുന്ന മദ്യനിർമ്മാണ കമ്പനിക്കെതിരെ നടന്നു വരുന്ന ജനകീയ പ്രക്ഷോഭ പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ലഹരി നിർമാർജന സമിതി പ്രതിഷേധ സംഗമം നടത്തിയത്.
ബ്രൂവറി പദ്ധതിയുടെ പേരിൽ കോടികളുടെ അഴിമതിയാണ് നടക്കാൻപോകുന്നതെന്നും,എന്തു വിലകൊടുത്തും ജനങ്ങളെ അണിനിരത്തി ഈ ജനവിരുദ്ധ വികസനത്തെ ചെറുക്കുമെന്നും എം പി പറഞ്ഞു.പദ്ധതി നിലവിൽവരുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാവും.കുടിക്കാൻ ഒരു തുള്ളി വെള്ളമില്ലാത്ത പ്രദേശമാണ് പാലക്കാട്.ഉഷ്ണം വളരെ കൂടുതലുള്ള ജില്ലയാണ്. പദ്ധതി സിപിഎമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടാണ്.എക്സൈസ് മന്ത്രി ഈ വിഷയത്തിൽ മറുപടി പറയണം.ഘടകകക്ഷികൾ അവരുടെ നിലപാട് വ്യക്തമാക്കണം.അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ലഹരി നിർമാർജ്ജന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് കുഞ്ഞിക്കോയാമു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം എം ഹമീദ്,എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, കെപിസിസി സെക്രട്ടറി മധുസൂദനൻ, എന്നിവർ ആമുഖഭാഷണം നടത്തി.
സയ്യിദ് ശുഐബ് തങ്ങൾ, എം കെ എ ലത്തീഫ്, കെ.കെ.അബ്ദുല്ല, നവാസ് മുല്ലേത്ത്, ജമാലുദ്ദീൻ, സാജിതനൗഷാദ്,നഫീസ ടീച്ചർ,സാലിഹ ടീച്ചർ, കുമാരൻ,രവീന്ദ്രൻ വാഴമ്പുറം,സുഭാഷ്, എസ്.മുഹമ്മദ്,സൈതലവി പൂളക്കാട്, ബഷീർ കഞ്ഞിച്ചാലി,ഹബീബ് തങ്ങൾ,ഇഖ്ബാൽ,ഫാത്തിമ ടീച്ചർ,ജയ സുരേഷ്, ശാരദ പുന്നക്കലടി,ബുഷ്‌റ, സാബിറ,പി.വി.റസിയ തുടങ്ങിയവർ പങ്കെടുത്തു.എൽ എൻ എസ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി ജലീൽ സ്വാഗതവും ട്രഷറർ മുഹമ്മദ് നന്ദിയും പറഞ്ഞു
Post a Comment