മലമ്പുഴ റിങ് റോഡ് നിർമ്മാണ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് എം എൽ എ ഉദ്യോഗസ്ഥരെ കണ്ടു

 

ഒലവക്കോട് :മലമ്പുഴ റിങ് റോഡ് നിർമ്മാണം അതിവേഗം പൂർത്തീകരിക്കുന്നതിന് എ.പ്രഭാകരൻ എം എൽ എ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. കോയമ്പത്തൂരിൽ നിന്നും സ്റ്റീൽ സ്ട്രെച്ചറുകൾ ഉടൻ കൊണ്ടുവരുന്നതാണ്. സാമഗ്രികൾ കൊണ്ടുവരുന്നതിനാൽ വഴികളിലെ തടസ്സങ്ങൾ ഇല്ലാതാക്കാൻ മരച്ചില്ലകൾ മുറിച്ചു മാറ്റാനും,കുഴികൾ മണ്ണ് കൊണ്ട് ഫിൽ ചെയ്യാനും, ഇലക്ട്രിക്കൽ വയറുകൾ നീക്കം ചെയ്യാനും എല്ലാ വിധ സഹകരണങ്ങളും നൽകാമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.യോഗത്തിന് ശേഷം എംഎൽഎ ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദർശിച്ച് നിർദ്ദേശങ്ങളും നൽകി.മലമ്പുഴയുടെ വികസന കുതിപ്പിന് പൊൻതൂവൽ ആവുന്ന റിങ് റോഡ് എത്രയും വേഗത്തിൽ പൂർത്തിയാക്കി ജനങ്ങൾക്ക് നൽകുവാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു

Post a Comment

Previous Post Next Post