മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച മുല്ലാസ് വെഡിംഗ് സെൻ്റർ വിന്നേഴ്സ് ആൻഡ് റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള പന്ത്രണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു.ജനുവരി 18 നായിരുന്നു ടൂർണ്ണമെൻ്റ് ആരംഭിച്ചത്. കേരളത്തിലെ 20 പ്രഗൽഭ ടീമുകൾ മൽസരിച്ച ടൂർണ്ണമെൻ്റിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും, ഇസ്സ ഗ്രൂപ്പ് ചെർപ്പുളശ്ശേരി (ബെയ്സ് പെരുമ്പാവൂർ) യും തമ്മിൽ ഫൈനൽ മൽസരം കളിച്ചു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇസ്സ ഗ്രൂപ്പിനെ പരാജയപ്പെടുത്തി ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട് മുല്ലാസ് വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി.ഫൈനൽ മൽസരം നഗരസഭ ചെയർമാൻ സി മുഹമ്മദ് ബഷീർ ഉൽഘാടനം നിർവ്വഹിച്ചു.വിന്നേഴ്സ് ട്രോഫി നഗരസഭാ ചെയർമാനും, മുല്ലാസ് എം ഡി ഷാജി മുല്ലപ്പളളിയും ചേർന്ന് ലിൻഷ ടീമിന് കൈമാറി.റണ്ണേഴ്സ് ട്രോഫി എസ് എഫ് എ സംസ്ഥാന സെക്രട്ടറി സലാഹുദീൻ മമ്പാട് ഇസ്സ ടീമിന് നൽകി.എം എഫ് എ പ്രസിഡൻ്റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മണ്ണാർക്കാട് സി എച്ച് സെൻറർ, നിർധനരായ രോഗികൾക്കുള്ള ധനസഹായ വിതരണങ്ങൾ, വിവിധ ആദരവുകൾ തുടങ്ങിയവയും സംഘടിപ്പിച്ചു.
നഗരസഭാ കൗൺസിലർമാരായ കെ മൻസൂർ,മുജീബ് ചോലോത്തിൽ,
മറ്റ് ജനപ്രതിനിധികളും, രാഷ്ട്രീയ സാമുഹിക സംഘടനാ നേതാക്കളും,സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന ജില്ലാ നേതാക്കൾ,മാധ്യമ സംഘടനാനേതാക്കൾ, എം എഫ് എ ജനറൽ സെക്രട്ടറി ഫിറോസ് ബാബു,ട്രഷറർ സലീം മറ്റത്തൂർ,രക്ഷാധികാരി ടി കെ അബൂബക്കർ ബാവി,ഭാരവാഹികളായ ഇബ്രാഹിം ഡിലൈറ്റ്, അക്ബർ കെ പി, ഫിഫ മുഹമ്മദ് അലി സഫീർ പി എം,അഫ്സൽ എംപി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment