പാലക്കാട് :സാമ്പത്തിക പ്രസിദ്ധീകരണ രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട, കേരളത്തിലെ ബിസിനസ് മേഖലയ്ക്ക് വഴികാട്ടിയായ, 'ബിസിനസ് ന്യൂസി'ന്റെ സിൽവർ ജൂബിലി പൂർത്തീകരണത്തിന്റെ ഭാഗമായി പ്രൗഢോജ്വലമായ സെമിനാറും അവാർഡ് വിതരണവും നടത്തി.പാലക്കാട് ടോപ് ഇൻ ടൗണിൽ നടന്ന ആഘോഷ സദസ്സ് കൈരളി ടിവി ഡയറക്ടർ ടി.ആർ.അജയൻ ഉദ്ഘാടനം ചെയ്തു.ബിസിനസ്,രാഷ്ട്രീയ,സാഹിത്യ സംസ്ക്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ന്യൂ അൽമ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.കെ.എ.കമ്മാപ്പ, ഗ്രീൻ വാലി മാനേജിംഗ് ഡയറക്ടർ സണ്ണി കിഴക്കേക്കര,എഴുത്തുകാരി പ്രൊ:ഡോ.ലത നായർ,അക്വില ഫിനാൻസ് ലി.ഡയറക്ടർ ജയകുമാർ.പി,അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റി ചെയർമാൻ അബ്ദുറഹ്മാൻ,കെ.എസ്. രഘുനാഥ് (ഷണ്മുഖ ആർട്സ്),എന്നിവരെ ആദരിച്ചു. ബിസിനസിലേക്ക് കടക്കുമ്പോൾ അഭിരുചിയും സമർപ്പണവും സാമൂഹ്യ പ്രതിബദ്ധതയും പ്രധാനമാണ്.ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ ആലോചിക്കുന്നവർക്കും നിലവിൽ നടത്തുന്നവർക്കും ഒരു മാർഗ നിർദേശകമായി വർത്തിക്കാൻ ബിസിനസ് ന്യൂസിന് കഴിഞ്ഞിട്ടുണ്ട്.വ്യതിരിക്തമായ ഉള്ളടക്കത്തിലൂടെയും,തെളിമയാർന്ന എഴുത്തിലൂടെയും,സരളമായ ശൈലിയിലൂടെയും 25 വർഷമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന,ഒരു ബിസിനസ് മാഗസിൻ ആണിതെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഇത്തരം ഒരു പ്രസിദ്ധീകരണം ചുമതല നിറവേറ്റിയതായും,സിൽവർ ജൂബിലിയുടെ ഒരു വർഷം നീണ്ടു നിന്ന ആഘോഷ പരിപാടികളുടെ സമാപന പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.ബിസിനസ് ന്യൂസ് ജനറൽ മാനേജർ എം കെ ഹരിദാസ് മോഡറേറ്ററായി.ജയകൃഷ്ണൻ.എസ്.(എ.ഡി.എം.ഇന്ത്യൻ റെയിൽവേ,പാലക്കാട്),മുൻ മന്ത്രി കെ.ഇ.ഇസ്മായിൽ,മാനേജിങ് എഡിറ്റർ എസ് വി അയ്യർ,ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം മോഹൻ ഐസക്,ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ സമദ് കല്ലടിക്കോട്,സുനിത,വിനയ തുടങ്ങിയവർ സംസാരിച്ചു
Post a Comment