അന്തർദേശീയ താരങ്ങൾ തങ്ങളുടെ പിൻതലമുറയെ വാർത്തെടുത്ത് രാജ്യത്തിന് മുതൽക്കൂട്ടാവുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ സജ്ജരാകണം:തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു
തച്ചമ്പാറ:മുൻ ഇന്ത്യൻഫുട്ബോൾ ടീം ക്യാപ്റ്റൻ കെവി ധനേഷിന്റെ ജന്മദിനാഘോഷം തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള തച്ചമ്പാറ മുൻ പോസ്റ്റ് ഓഫീസ് ഹാളിൽ ആഘോഷിച്ചു.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. അന്തർദേശീയ താരങ്ങൾ തങ്ങളുടെ പിൻതലമുറയെ വാർത്തെടുത്ത് നമ്മുടെ രാജ്യത്തിന് മുതൽക്കൂട്ടാവുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ സജ്ജരാകണമെന്ന് തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു അനുമോദന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.അന്താരാഷ്ട്ര റഫറി ടി വി അരുണാചലം അധ്യക്ഷതവഹിച്ച ചടങ്ങിൽ ചോതി അപ്പു ദേശീയ താരങ്ങളായ അജിത്ത് പാറക്കണ്ടി, കെ വി ശ്രീലേഖ, വിഎസ് സുനിൽ എന്നിവർ സംസാരിച്ചു പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു പൊന്നാട അണിയിച്ച് കെ വി ധനേഷിനെ ആദരിക്കുകയും കെവി ധനേഷ് മറുപടി പ്രസംഗവും നടത്തി.
Post a Comment