തച്ചമ്പാറ:പാലക്കാട് വടക്കാഞ്ചേരിയിൽ വച്ചുനടന്ന ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ തച്ചമ്പാറ സ്റ്റാർസ് ഹെൽത്ത് ക്ലബ്ബിൽ നിന്നും മത്സരിച്ച ഇരുവർക്ക് മിന്നും തിളക്കം.അൻപത്തി അഞ്ച് കിലോ ജൂനിയർ വിഭാഗം തച്ചമ്പാറ തെക്കുംപുറം സ്വദേശി വിജീഷ് ഒന്നാം സ്ഥാനവും,അൻപത്തി അഞ്ച് കിലോ സീനിയർ വിഭാഗം കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് സ്വദേശി ജിതിന് നാലാം സ്ഥാനവും ലഭിച്ചു. മുൻപ് നടന്നിട്ടുള്ള വിവിധ മത്സരങ്ങളിലും ഇരുവരും നേട്ടങ്ങൾ നേടിയിട്ടുണ്ട്.മുൻപ് തിരുവനന്തപുരത്ത് വെച്ച് നടന്ന ശരീര സൗന്ദര്യ മത്സരത്തിൽ ജൂനിയർ വിഭാഗം ഒന്നാം സ്ഥാനവും വിജീഷ് സ്വന്തമാക്കിയിരുന്നു.ഇരുവരുടെയും പ്രധാന പരിശീലകൻ തച്ചമ്പാറ സ്റ്റാർസ് ഹെൽത്ത് ക്ലബ്ബിലെ ജിം മാസ്റ്റർ പ്രശാന്ത് ആണ്. ഇരുവർക്കും ആശംസകൾ നൽകി ജിം മാസ്റ്റർ അഭിനന്ദിച്ചു.
Post a Comment