പാലക്കാട് :അജീഷ് മുണ്ടൂരിൻ്റെ ബാല കവിതാസമാഹാരം കാറ്റാടി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി പ്രകാശനം ചെയ്തു. നാല്പത്തിനാല് കുട്ടി കവിതകളടങ്ങിയ പുസ്തകമാണ് കാറ്റാടി.എൻ.പി.പബ്ലിക്കേഷൻസാണ് പുറത്തിറക്കിയത്.കവി,കഥാകൃത്ത്, ഗാനരചയിതാവ്, തിരക്കഥാകൃത്ത്,നോവലിസ്റ്റ്,നാടക-ചലച്ചിത്ര പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവ എഴുത്തുകാരനാണ് അജീഷ് മുണ്ടൂർ. നാലുപുരക്കൽ വീട്ടിൽ കൃഷ്ണൻകുട്ടി-ഇന്ദിര ദമ്പതികളുടെ മകനാണ്. കവിതാ സമാഹാരം, കഥാസമാഹാരം,നോവൽ തിരക്കഥ,തുടങ്ങിയ വിഷയത്തിലും പുസ്തക രചന നടത്തിയിട്ടുണ്ട്. പരസ്യ ചിത്രങ്ങളിലും ഡോക്യൂമെന്ററികളിലും, അഭിനയിക്കുകയും നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.കാറ്റാടി എന്ന രചന കുട്ടികളുൾപ്പെടെയുള്ള എല്ലാവർക്കും നന്നായി ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു
Post a Comment