വന്യമൃഗശല്യത്തിൽ നിന്നും മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘം പ്രതിഷേധം സംഘടിപ്പിച്ചു

 

വാളയാർ:പുതുശേരി പഞ്ചായത്തിലെ മലയോര മേഖലയിൽ വർദ്ധിച്ച്‌ വരുന്ന വന്യമൃഗശല്യത്തിൽ നിന്നും മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘം പുതുശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ നൂറുകണക്കിനാളുകൾ കണ്ണി ചേർന്നു.വാളയാർ ഫോറസ്റ്റ് നോർത്ത് സെക്ഷൻ ഓഫീസ് മുതൽ വാദ്ധ്യാർചള്ള വരെ നീണ്ട മനുഷ്യച്ചങ്ങലയിൽ കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് സി കെ രാജേന്ദ്രൻ ആദ്യ കണ്ണിയായി.തുടർന്ന് നടന്ന പൊതുയോഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ ട്രഷറർ എസ് സുഭാഷ് ചന്ദ്രബോസ് അധ്യക്ഷനായി.ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി, കെഎസ്കെടിയു ഏരിയ സെക്രട്ടറി സി കൃഷ്ണൻകുട്ടി,സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു,പുതുശേരി പഞ്ചായത്ത് പ്രസിഡൻ്റ് എൻ പ്രസീത,സിപിഐ എം വാളയാർ ലോക്കൽ സെക്രട്ടറി ആർ ഹരിദാസ്,വി സി ഉദയകുമാർ, എന്നിവർ സംസാരിച്ചു.കർഷക സംഘം ഏരിയ സെക്രട്ടറി കെ ആർ കുമാരൻ സ്വാഗതവും പഞ്ചായത്തംഗം കെ സിദ്ധാർഥൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post