ശുഭ പി. ആർ (നിശബ്ദമായ വരികൾ) പ്രതിലിപി റൈറ്റർ
അങ്ങനെയൊന്നെനിക്കറിയില്ല.
ആദ്യം കുറിച്ചത് അവസാനം വരെ.
ആദ്യവും അന്ത്യവും ഒരുമിച്ചെഴുതി ഞാൻ
അറിയാതെ വന്നതിൽ പരിഭവിച്ചു ഞാൻ
പ്രാണനായി തീർന്നത് പ്രണയമായിരുന്നെങ്കിലും
പ്രാണൻ പൊഴിച്ചത് പ്രണയത്തിനായി മാത്രം.
പ്രാണൻ കൊടുത്തു ഞാൻ പരിഭവമില്ലാതെ
പരിഭവം പറഞ്ഞവർ
ആ പരിമണം അറിഞ്ഞതേയില്ല.
പാറിപ്പറന്നതും പ്രണയമായ്
നാട്ടിൽ നടന്നതും പ്രണയമായ്
ചേർന്നു നിന്നതും നിഴൽ പോലെ പോയതും വാടി കൊഴിഞ്ഞതും വഴിമാറി പോയതും
പ്രണയത്തിൻ ഭാവ മുഖങ്ങളായി മാറി നിൽക്കവേ!
എന്നിൽ തുടിച്ചത്,
എന്തെന്നറിയാതെ "കലഹിച്ചു "
നിന്നു ഞാൻ!
വരികളറിയാതെ ഒരു "കവിയായി" മാറി ഞാൻ
ദിശയറിയാതെ "ഭ്രാന്തമായി" നടന്നു ഞാൻ
കനൽ വീണത് ഹൃദയത്തിലായിരുന്നു.
കത്തിക്കരിഞ്ഞു ഹൃദയ പാളികൾ
ഇനിയും കത്തികരിയാതിരിക്കാൻ
എന്നിൽ പിറന്ന പ്രണയം
പ്രാണനായ് കുറിച്ചുഎൻ ചാരത്ത്.
ചായം പൂശിയ പ്രണയങ്ങൾ മരിച്ചുവീഴുമ്പോൾ
എൻ ഹൃദയത്തിൽ കൂടുകൂട്ടി
അലങ്കാരമില്ലാത്തൊരു പ്രണയം...
Post a Comment