'പ്ലാച്ചിമട ആവർത്തിക്കാൻ അനുവദിക്കില്ല' എലപ്പുള്ളി മണ്ണുക്കാട് മദ്യനിർമ്മാണ കമ്പനി വിരുദ്ധ സമരത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ,പങ്കെടുത്തു


എലപ്പുള്ളി പഞ്ചായത്തിലെ മണ്ണുക്കാട് പ്രദേശത്ത് വരുന്ന കാർഷിക മേഖലയെ തകർക്കുന്ന ജലക്ഷാമം രൂക്ഷമാക്കുന്ന മദ്യനിർമ്മാണ കമ്പനിക്കെതിരെ നടന്നു വരുന്ന ജനകീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ സമരഭൂമി സന്ദർശിച്ച് സമരപ്രവർത്തകരുമായി സംസാരിച്ചത് ആവേശകരമായി.നിർദിഷ്ട കമ്പനി പ്രദേശം സന്ദർശിക്കുകയും  
മണ്ണുക്കാട് വായനശാലയ്ക്ക് മുന്നിൽ നടന്ന പൊതുയോഗത്തിൽ സംബന്ധിക്കുകയും ചെയ്തു.പ്ലാച്ചിമടകൾ ആവർത്തിക്കാതിരിക്കാനും ഭൂഗർഭജലം ഊറ്റിയെടുത്ത് കർഷകരുടെ കുഴൽ കിണറുകളും കുടിവെള്ള പദ്ധതി കുഴൽ കിണറുകളും വറ്റിപ്പോവാതിരിക്കാനും മണ്ണുക്കാട് പ്രദേശത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അതിജീവന സമരത്തിലാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്ഷ്യോൽപാദനം നടത്തുന്നതും എന്നാൽ ജലസേചന സൗകര്യം വളരെ കുറവുള്ളതുമായ പ്രദേശത്ത് വളരെയേറെ കഷ്ടപ്പെട്ടാണ് ഈ പ്രദേശത്തെ കർഷകർ കൃഷി ചെയ്യുന്നത്.ഏറ്റവും നല്ല കർഷകർക്കുള്ള സംസ്ഥാന അവാർഡും കൃഷി ആഫീസർക്കുമുള്ള സംസ്ഥാന അവാർഡും ജില്ലാ തല അവാർഡുകളും ലഭിച്ചിട്ടുള്ള സ്ഥലമാണ് എലപ്പുള്ളി. ജനരോഷം കണക്കിലെടുക്കാതെ അടിച്ചേൽപ്പിക്കുന്ന ഈ മദ്യനിർമ്മാണ കമ്പനി പ്രവർത്തനം തുടങ്ങിയാൽ കൃഷി ആവശ്യത്തിനും,കുടിവെള്ള പദ്ധതികൾക്കും ധാരാളം കുഴൽ കിണറുകൾ പ്രവർത്തിക്കുന്നത് അവതാളത്തിലാകും.തലമുറകളെ ലഹരിയിലേക്ക് ആഴ്ത്തിവിടുന്ന ഇത്തരം പദ്ധതികൾ ഈ നാട്ടിൽ അംഗീകരിക്കാനാവില്ലെന്ന് പഞ്ചായത്ത്‌ ഭരണസമിതി അറിയിച്ചു. പ്ലാച്ചിമട ജനകീയ സമരത്തിന് ശേഷം വീണ്ടും ഞാൻ പാലക്കാട്‌ എത്തിയിരിക്കുന്നു.കൊക്കകോളയെ പ്ലാച്ചിമടയിൽ നിന്ന് നാടുകടത്തിയിട്ടും ഇരകൾക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.വരണ്ടു കിടക്കുന്ന ഇതുപോലുള്ള ഭൂമിയിൽ നിന്ന് ജലമൂറ്റിയാൽ ഇവിടം ചുടുകാട് ആവും.പ്ലാച്ചിമട ആവർത്തിക്കാൻ അനുവദിക്കില്ലെന്നും,ഭാവി തലമുറയെ രക്ഷിക്കാൻ കമ്പനിക്കെതിരെ ജനം ജീവൻ കൊടുത്തും സമര രംഗത്തിറങ്ങണമെന്നും പോരാട്ടത്തിന് താൻ കൂടെയുണ്ടാകും എന്നും മേധാപട്ക്കർ പറഞ്ഞു. സമരസമിതി രക്ഷാധികാരി പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ,വിളയോടി വേണുഗോപാൽ,കെ.സുഭാഷ്, ശിവൻ മണ്ണൂക്കാട്,എം സുരേഷ്,എം സുനിൽകുമാർ,പുണ്യ കുമാരി,ലക്ഷ്മി ആർ.ചന്ദ്രൻ,അഡ്വ. പി.എ.പൗരൻ തുടങ്ങിയ വിവിധ നേതാക്കൾ സംസാരിച്ചു.

Post a Comment

Previous Post Next Post