കാഞ്ഞിരപ്പുഴ റിഗേഷൻ പദ്ധതി അഴിമതി: യൂത്ത് ലീഗ് ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു

 

 കാഞ്ഞിരപ്പുഴ:ജലസേചന വകുപ്പിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പുഴയിൽ 161 കോടി രൂപയുടെ വിനോദസ ഞ്ചാര, അമ്യൂസ്മെന്റ് പാർക്കിന് സർക്കാർ അനുമതി നൽകിയ ടെൻഡറിൽ വൻ അഴിമതി നടത്തിയതിൽ പ്രതിഷേധിച്ച് കോങ്ങാട് നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കാഞ്ഞിരപ്പുഴ ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു. പാലക്കാട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു. കോങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വർക്കിംഗ് കമ്മിറ്റി അംഗം അബ്ബാസ് കൊറ്റിയോട്, പടുവിൽ മുഹമ്മദാലി, സി ടി അലി, ഹുസൈൻ വളവുള്ളി, ഇർഷാദ് മാച്ചാൻതോട്, മുസ്തഫ താഴത്തേതിൽ, ബഷീർ കഞ്ഞിച്ചാലിൽ,മുസ്തഫ മുണ്ടംപൊക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കാദർ പൊന്നംകോട്, ടിപി കുഞ്ഞുമുഹമ്മദ്, നസീബ് തച്ചമ്പാറ, ആഷിക് പുലാക്കൽ, ഷബീർ, സലാം കൊറ്റിയോട്, ഫവാസ് കെ പി, നൗഫൽ സിപി, ഷമീർ തെക്കൻ, ഹക്കീം എം ടി, ഷഹീൻ നമ്പിയമ്പടി, നാസർ വാഴമ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post