കല്ലടിക്കോട്: സമന്വയ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എം.ടി, പി.ജയചന്ദ്രൻ അനുസ്മരണം നടത്തി. അനുസ്മരണ പരിപാടി കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ടി.കെ.ശങ്കരനാരായണൻ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ച് സംസാരിച്ചു.എം.ടി എന്ന കഥാകാരനെക്കാൾ എം.ടി.എന്ന പത്രാധിപരെയാണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നദ്ദേഹം പറഞ്ഞു. പ്രൊഫ.കെ.മോഹൻദാസ് പി.ജയചന്ദ്രനെ അനുസ്മരിച്ചു സംസാരിച്ചു.ജയചന്ദ്രൻ ആലപിച്ച ഒരു ഹിന്ദി ഗാനവും അദ്ദേഹം പാടുകയുണ്ടായി. സമന്വയ പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷത വഹിച്ച പരിപാടിയിൽ സമന്വയ സെക്രട്ടറി വി.പി.ജയരാജൻ സ്വാഗത മാശംസിച്ചു.കെ.എസ്. സുധീർ,ചന്ദ്രികാഭായ്,
ടി.കെ.ബിന്ദു,അരുൺ കുമാർ,വിനോദ്,ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ജയചന്ദ്രന്റെ ജനകീയ ഗാനങ്ങൾ ഉൾപ്പെടുത്തി ഒൻപത് ഗായകർ ആലപിച്ച ഗാനാഞ്ജലി ഹൃദ്യമായി.അവിസ്മരണീയമായ സംഗീത സായാഹ്നമാണ് സമന്വയ ആസ്വാദകർക്ക് സമ്മാനിച്ചത്.
Post a Comment