ഫാർമസിസ്റ്റുകൾക്ക് സർക്കാർ പ്രഖ്യാപിച്ച മിനിമം ശമ്പളം ഉടൻ ലഭ്യമാക്കണമെന്ന് കെ.പി.പി എ. മണ്ണാർക്കാട് ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു

 

മണ്ണാർക്കാട്:സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് സർക്കാർ പ്രഖ്യാപിച്ച മിനിമം ശമ്പളം ഉടൻ ലഭ്യമാക്കണമെന്ന് കെ.പി.പി എ. മണ്ണാർക്കാട് ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു.ഫാർമസിസ്സ്റ്റിന്റെ സാന്നിധ്യം ഇല്ലാതെ മരുന്നുകൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേയും,യാതൊരു അംഗീകരവുമില്ലാത്ത  അസിസ്റ്റന്റ് ഫാർമസി കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേയും കർശന നടപടി സ്വീകരിക്കണമെന്നും കേരള പ്രൈവറ്റ് ഫർമസിസ്റ്റ് അസോസിയേഷൻ മണ്ണാർക്കാട് ഏരിയ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.യോഗത്തിൽ കെ.പി.പി.എ. മണ്ണാർക്കാട് ഏരിയ കമ്മിറ്റി സെക്രട്ടറി ചന്ദ്രൻ പുല്ലങ്ങാട് ആദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ്  ധന്യ സ്വാഗതം പറഞ്ഞു. കെ.പി.പി.എ. ജില്ലാ പ്രസിഡന്റ് എൻ. സുഭാഷ് കൺവെൻഷൻ ഉത്ഘാടനം ചെയ്തു. സി പി ജയശങ്കർ, കൃഷ്ണനുണ്ണി, സംഗീത എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post