മണ്ണാർക്കാട് : കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രൈമറി വിഭാഗം കുട്ടികൾക്ക് വേണ്ടി ഫെബ്രുവരി 27ന് നടത്തുന്ന എൽ എസ് എസ് , യു എസ് എസ് പരീക്ഷകളുടെ മാതൃകാ പരീക്ഷ ദേശീയ അധ്യാപക പരിഷത്ത് മണ്ണാർക്കാട് ഉപജില്ലയിൽ രണ്ട് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ചു.തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ , പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു പരീക്ഷ സംഘടിപ്പിച്ചത്. 300 ഓളം കുട്ടികളാണ് മാതൃകാ പരീക്ഷ എഴുതിയത് കേരളത്തിലെ മുഴുവൻ ഉപജില്ലകളിലും ഒരേ ചോദ്യപേപ്പർ ഉപയോഗിച്ച് നടത്തുന്ന എൽഎസ്എസ് യുഎസ്എസ് മോഡൽ പരീക്ഷകളാണ് മണ്ണാർക്കാട് ഉപജില്ലയിലും സംഘടിപ്പിച്ചത്. ദേശീയ അധ്യാപകരിഷത്തിന്റെ ജില്ലാ ജോയിൻ സെക്രട്ടറി പി ജയരാജ് മാതൃകാ പരീക്ഷകൾ ഉദ്ഘാടനം ചെയ്തു. വി സുനിൽ കൃഷ്ണൻ , ശ്രീലാൽ , സി എൻ ശശിധരൻ , കെ വി രമ , ഭാഗ്യരേഖ , അഞ്ജന ഗുപ്ത , ടി സി ശാന്തികൃഷ്ണ , വി ദീപ , സി ദീപ തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി.
എൻ ടി യു,എൽ എസ് എസ്/യു എസ് എസ് മാതൃകാ പരീക്ഷ നടത്തി.
The present
0
Post a Comment