കരിമ്പ-പാലക്കയം റോഡിൽ പുതുക്കാട് സെന്ററിൽ കോങ്ങാട് എംഎൽഎയുടെ 2023-24 ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കെ.ശാന്തകുമാരി എംഎൽഎ നിർവഹിച്ചു.കരിമ്പയുടെ ഓരോ പ്രദേശത്തിനും തനതായ സവിശേഷതകളുണ്ട്.പാലക്കയത്തിന്റെയും കാഞ്ഞിരപ്പുഴയുടെയും ടൂറിസം സാധ്യതകള്‍ അനന്തമാണ്.ടൂറിസവും വികസനവും പുത്തന്‍ കാഴ്ചപ്പാടോടെ അവതരിപ്പിക്കാനുള്ള ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.ഇതിന് ജനങ്ങളുടെ ഭാഗത്തുനിന്ന് ഇടപെടല്‍ വേണം.എം എൽ എ പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് കെ.കോമളകുമാരി,ജയ വിജയൻ,സി.പി.സജി, ഷെമീർ എന്നിവർ സംസാരിച്ചു.ഷിബു ഇടശ്ശേരി സ്വാഗതവും ഹെറിന്റ് വി.ജോസ് നന്ദിയും പറഞ്ഞു.
Post a Comment