മണ്ണാർക്കാട്: ബാംഗ്ലൂരിലെ ബെല്ലഹള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മണ്ണാർക്കാട് സ്വദേശിയായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമരംപുത്തൂർ പയ്യനെടം അക്കിപ്പാടം പാലയ്ക്കപ്പറമ്പിൽ പി.കെ. വിഷ്ണുവാണ് (28) മരിച്ചത്.പയ്യനെടം അക്കിപ്പാടം ആഴ്‌വാഞ്ചേരി അറുമുഖന്റെ മകൻ എ. അക്ഷയ്‌യ്ക്കാണ് പരിക്കേറ്റത്. യുവാവിനെ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 12-നാണ് അപകടം.ജർമനിയിലേക്ക് പോകാനുള്ള വിസയ്ക്കായി ബാംഗ്ലൂരിൽ എത്തിയതായിരുന്നു വിഷ്ണു. സുഹൃത്തായ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിയായ അക്ഷയ്‌ക്കൊപ്പം താമസിച്ചുവരികയായിരുന്നു.തിങ്കളാഴ്ച രാത്രി ഇരുവരും സഞ്ചരിച്ച ബൈക്ക്, കോർപ്പറേഷന്റെ മാലിന്യം കൊണ്ടുപോവുകയായിരുന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. വിഷ്ണു സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അച്ഛൻ: കണ്ണൻ.അമ്മ: ഇന്ദിര. സഹോദരൻ: പ്രണവ്
ബാംഗ്ലൂരിൽ ഉണ്ടായ വാഹന അപകടത്തിൽ മണ്ണാർക്കാട് സ്വദേശി മരിച്ചു.
The present
0
Post a Comment