പാലക്കാട് :ജില്ലയിലെ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ നിന്ന് വിരമിച്ചവരും ഇപ്പോൾ സർവ്വീസിലുള്ളവരുമായപ്രിൻസിപ്പൽമാരുടെ കൂട്ടായ്മ 'ചില്ല' സംഗമം നടത്തി.തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിലായിരുന്നു സ്നേഹസംഗമം.മുൻ മലപ്പുറം ആർ ഡി ഡി മാരായ ശിവൻ,ഷൈലാ റാം എന്നിവർ പങ്കെടുത്തു.മുൻ ജില്ലാ കോർഡിനേറ്റർമാരായ കെ.കുഞ്ഞുണ്ണി, ടി.കെ.ജയകുമാർ ഇപ്പോഴത്തെ ജില്ലാ കോർഡിനേറ്റർ ഗിരി എന്നിവരും സന്നിഹിതരായിരുന്നു. വി.പി.ജയരാജൻ സ്വാഗതം ആശംസിച്ചു. രാജീവ് കാറൽമണ്ണ,എം എസ് എൻ സുധാകരൻ, ആർ.രാജീവൻ,മുഹമ്മദ്അഷ്റഫ്.വി,രാജേഷ്.കെ.പി,എ.ആർ.ലളിത,ഷൈലജ,സുജാത,പ്രവിത തുടങ്ങിയവർ സംസാരിച്ചു. വിശ്വസാഹിത്യകാരൻ എം.ടി.യെയും ഭാവഗായകൻ ജയചന്ദ്രനെയും പരിപാടിയിൽ അനുസ്മരിച്ചു.തുടർന്ന് കൃഷ്ണലീല,പ്രസന്ന, മണി,ആശ തുടങ്ങിയവർ വിവധ കലാപരിപാടികൾ അവതരിപ്പിച്ചു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും , ഭാവി പരിപാടികൾ തീരുമാനിക്കുകയും ചെയ്തു.
Post a Comment