അട്ടപ്പാടി :ഭിന്നശേഷി സമൂഹത്തെ മറ്റേതൊരു ജനവിഭാഗത്തെയും പോലെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തിലൂന്നി ബ്യൂട്ടിഷ്യൻ അസോസിയേഷൻ ഓഫ് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കേന്ദ്രത്തിൽ മാനുഷിക സഹായമെത്തിച്ചു.ഷോളയൂർ-നല്ലശിങ്ക ദർശന റീഹാബിലിറ്റേഷൻ സെന്ററിലെ ഭിന്നശേഷി കേന്ദ്രത്തിലെ കുട്ടികൾക്കും കിടപ്പ് രോഗികൾക്കുമാണ് സഹായമെത്തിച്ചത്.ബ്യൂട്ടിഷ്യൻ മേഖലയിലുള്ളവരുടെ തൊഴിൽ മികവിനും സുരക്ഷക്കും പ്രവർത്തിക്കുന്നതോടൊപ്പം,അംഗപരിമിതർക്ക് അവകാശ സംരക്ഷണവും സാമൂഹ്യസുരക്ഷിതത്വവും ഉറപ്പുവരുത്തി അവരെ പ്രാപ്തരാക്കുന്നതിന് സാധ്യമായ സഹായങ്ങൾ ചെയ്യുന്നതിന് ബ്യൂട്ടിഷ്യൻ അസോസിയേഷൻ പാലക്കാട് എന്ന കൂട്ടായ്മ എന്നും പരിശ്രമിക്കുമെന്ന് നേതാക്കൾ യോഗത്തിൽ പറഞ്ഞു.ബിഎപി പ്രസിഡന്റ് ബബിത,സെക്രട്ടറി സജി,ട്രഷറർ ഗീത,കോർഡിനേറ്റർ സന്ധ്യ,ബഷീർ, അംബുജാക്ഷൻ,നീതു,സുനിത,രാകേഷ്, അനു,ഹാരിസ്,സ്ഥാപനത്തിന്റെ ഡയറക്ടർ ഫാദർ ബിപിൻ പി.റോയ്,കൗൺസിലർമാരായ സുനിൽ ജോർജ്,അലൻ ജോ ടോം തുടങ്ങിയവർ സംസാരിച്ചു.
Post a Comment