പാലക്കാട് :എലപ്പുള്ളി മണ്ണൂക്കാട് മദ്യ നിർമാണശാലക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് സിപിഐയുടെ കർഷക സംഘടനയായ കിസാൻ സഭാ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. എൽഡിഎഫ്,കമ്പനിക്ക് അനുകൂലമായ തീരുമാനമെടുത്താലും സിപിഐ നിലപാട് മാറ്റില്ല.പദ്ധതി മഴനിഴൽ പ്രദേശമായ എലപ്പുള്ളിയിലുണ്ടാക്കുന്ന പ്രത്യാഘാതവും ജനങ്ങളുടെ ആശങ്കയും സംബന്ധിച്ച് കിസാൻ സഭ പാലക്കാട് ജില്ലാ സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി വിശദ റിപ്പോർട്ട് ദേശീയ സെക്രട്ടറി സത്യൻ മൊകേരിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു.ജനങ്ങളുടെയും പ്രദേശത്തെയും താല്പര്യത്തിനാണ് മുൻഗണനയെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിലപാടിനെ കിസാൻ സഭ പിന്തുണയ്ക്കും.ജില്ലാ കമ്മിറ്റിയുടെ കത്ത് ഏറെ പ്രസക്തമാണ്. തണ്ണീർത്തട സംരക്ഷണ നിയമത്തിന് കീഴിലുള്ള സ്ഥലം പദ്ധതിക്ക് അനുവദിക്കാൻ പാടില്ലാത്തതാണ്.മണ്ണ് ജലം വായു എന്നിവയുടെ സംരക്ഷണം നിലനിൽപ്പിന്റെ പ്രശ്നമാണെന്ന് സത്യൻ മൊകേരി വ്യക്തമാക്കി. കൃഷി റവന്യൂ മന്ത്രിമാർ എന്തുകൊണ്ട് ഗൗരവമായി ചർച്ച ചെയ്യാൻ തയ്യാറായില്ലെന്ന് യോഗത്തിൽ ചോദ്യമുയർന്നു.റവന്യൂ വിഭാഗം കൃത്യമായി ശ്രദ്ധിക്കേണ്ടതായിരുന്നു. സംഘടന ഒരിക്കലും വ്യവസായത്തിനെതിരല്ല. ജലം പ്രധാന അസംസ്കൃത വസ്തുവായി വ്യവസായം തുടങ്ങേണ്ടത് ലഭ്യത ഉറപ്പുള്ളടത്ത് ആയിരിക്കണമെന്നും യോഗം വിലയിരുത്തി. കൂടുതൽ വയലുകൾ ഉള്ള പാലക്കാട് ഒരിക്കലും അനുമതി നൽകാൻ പാടില്ലാത്ത തലങ്ങളിൽ വൻകിട ഷോപ്പിങ് മാളുകൾ ഉൾപ്പെടെ നിർമ്മിച്ചു ആരോപണവും യോഗത്തിൽ ഉയർന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ചാമുണ്ണി,കിസാൻ സഭാ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാർ,സംസ്ഥാന സെക്രട്ടറി കെ കെ ദിനകരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Post a Comment