തച്ചമ്പാറ:നാഷണൽ സർവീസ് സ്കീമിൻ്റെ 'കരുതും കരങ്ങൾ' പദ്ധതിയുടെ ഭാഗമായി ജി.എച്.എസ്.എസ് പൊറ്റശ്ശേരിയിലെ എൻ.എസ്.എസ് വോളണ്ടിയർമാർക്കൊപ്പം സ്നേഹസമ്മാനങ്ങളും പുതുവസ്ത്രങ്ങളുമായി പുതിയൊരു മാതൃക തീർത്ത് അധ്യാപകൻ സുരേഷ് ബാബു സ്വന്തം ചെലവിൽ അമ്മമാർ താമസിക്കുന്ന മുതുകുറുശ്ശി യിലെ കരുണാ ഭവനിൽ എത്തിയത്.കേക്ക് മുറിച്ചു സ്നേഹം പങ്കുവയ്ക്കുകയും അന്തേവാസികളുമായി കുശലം പറയുകയും ചെയ്തു.പരിചരണം ആവശ്യമുള്ള അമ്മമാരെ സ്കൂൾ വോളണ്ടിയേഴ്സ് സഹായിക്കുകയും ചുറ്റുമുള്ള പൂന്തോട്ടം പരിപാലിക്കുകയും ചെയ്തു.വിദ്യാർത്ഥികൾ കരുണാ ഭവനിലെ അമ്മമാരോടൊപ്പം പാട്ടുപാടുകയും ചുവടുകൾ വയ്ക്കുകയും അവരുടെ വിശേഷങ്ങൾ തിരക്കി ഉച്ചവരെ കരുണാ ഭവനിൽ ചെലവഴിക്കുകയും ചെയ്തു.ഡോ. സുരേഷ് ബാബുവും വോളണ്ടിയേഴ്സും ചേർന്ന് അമ്മമാർക്ക് പുതുവസ്ത്രങ്ങൾ നൽകുകയും അമ്മമാരോടൊപ്പം എല്ലാവരും ചേർന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. പൊറ്റശ്ശേരി ഹയർസെക്കൻഡറി സ്കൂളിലെ കോമേഴ്സ് അധ്യാപകനായ ഡോ.പി.സുരേഷ് ബാബു മണ്ണാർക്കാട് പുല്ലിശ്ശേരി കൃഷ്ണകൃപയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെയും പാലകുറുശ്ശി സരസ്വതി അമ്മയുടെയും മകനാണ്. 2005 ൽ പി.എസ്.സി നിയമനം വഴി ഷോളയൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.പ്രിൻസിപ്പൽ പി സന്തോഷ് കുമാർ, ഹെഡ്മാസ്റ്റർ പി മണികണ്ഠൻ , പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ കെ.അബ്ദുൽ നാസർ, വി രാജേന്ദ്രൻ, പ്രോഗ്രാം ഓഫീസർ എസ് സനൽകുമാർ,അധ്യാപകരായ ഡോ.എൻ.നിഷിത് കുമാർ ,പി.ജെ മൈക്കിൾ ജോസഫ്, കെ.ആർ. ജയകുമാർ , ടി.ജീനാ ജോസി, കെ.പി.ജയപ്രഭ , പി.സൗമ്യ ,സ്കൂൾ ചെയർമാൻ വി.അജിൻ തുടങ്ങിയവർ കരുണാഭവൻ സന്ദർശനത്തിൽ പങ്കാളികളായി.
Post a Comment