കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) മണ്ണാർക്കാട് താലൂക്ക് സമ്മേളനം തച്ചമ്പാറ പി.ബാലൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു

 

തച്ചമ്പാറ:കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) മണ്ണാർക്കാട് താലൂക്ക് സമ്മേളനം തച്ചമ്പാറ പി.ബാലൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു.സമ്മേളനം KCEF സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു മാസ്റ്റർ മുഖ്യാതിഥിയായി.സഹകരണ ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണമെന്നും, സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര,കേരള സർക്കാരുകളുടെ നിലപാടുകൾ തിരുത്തണമെന്നും, ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനുള്ള കമ്മീഷനെ ഉടൻ നിയമിക്കണമെന്നും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) മണ്ണാർക്കാട് താലൂക്ക് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.KCEF ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. KCEF ജില്ലാ സെക്രട്ടറി സി.മോഹനൻ, കോങ്ങാട് നിയോജക മണ്ഡലം UDF ചെയർമാൻ ശശികുമാർ പി.എസ്,തച്ചമ്പാറ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് റിയാസ് തച്ചമ്പാറ, തച്ചമ്പാറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.രാമചന്ദ്രൻ, KCEF ജില്ലാ ട്രഷറർ കെ.പി.കെ.സുരേഷ് കുമാർ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ.മുരളീധരൻ, ടി. കുമാരൻ, കെ.സി. സുഗേഷ്, വിശ്രുത കുമാർ, എ. വിജയ് ഹൃദയരാജ് താലൂക്ക് ട്രഷറർ എൻ. ദിലീപ്, വനിതാ ഫോറം കൺവീനർ പി.കമലo, വനിതാ ഫോറം ചെയർ പേഴ്സൺ സാൻറി സാബു, താലൂക്ക് വൈസ് പ്രസിഡന്റ് ഇ.ബി. രാജേഷ്, താലൂക്ക് ജോയിന്റ് സെക്രട്ടറി കിരൺ കെ.എസ്, എൻ.പി.രാജൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.താലൂക്ക് സെക്രട്ടറി രാജേഷ് പി മാത്യു സ്വാഗതവും താലൂക്ക് കമ്മിറ്റി അംഗം സുനിൽ പി നന്ദിയും പറഞ്ഞു.ഭാരവാഹികളായി ഇ.ബി. രാജേഷ് (പ്രസിഡന്റ്),എൻ.പി.രാജൻ (സെക്രട്ടറി),സുനിൽ.പി (വൈസ് പ്രസിഡന്റ്),രാജീവ് (ജോയിന്റ് സെക്രട്ടറി),കിരൺ കെ.എസ് (ട്രഷറർ) എന്നിവരും വനിതാ ഫോറം ഭാരവാഹികളായി പി.കമലം (ചെയർ പേഴ്സൺ),സാന്റി സാബു ( കൺവീനർ ) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post