തച്ചമ്പാറ: കേരള കോൺഗ്രസ് കോങ്ങാട് നിയോജക മണ്ഡലം വജ്ര ജൂബിലി സമ്മേളനം മാർച്ച് 16ന് തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് നേതാക്കൾ പറഞ്ഞു. ആദ്യ കാല നേതാക്കളെ ആദരിക്കൽ,അംഗത്വ വിതരണം തുടങ്ങിയ പരിപാടികൾ നടക്കും.കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, അപ്പു ജോൺ ജോസഫ്,ജോബി ജോൺ, ബിജു ജോസഫ്,കെ.സി. കുര്യാക്കോസ് തുടങ്ങി ജില്ല സംസ്ഥാന നേതാക്കൾ പങ്കെടുക്കും.ജോർജ് തച്ചമ്പാറക്കും സഹപ്രവർത്തകർക്കും സ്വീകരണം നൽകും. യു ഡി എഫ് എന്ന മഹാ പ്രസ്ഥാനത്തിൽ കേരള കോൺഗ്രസിനൊപ്പം ഇനിയുള്ള കാലം കർമ ധീരമായി പ്രവർത്തിക്കുമെന്നും മാർച്ച് 16ന് തച്ചമ്പാറയിൽ നടക്കുന്ന വജ്ര ജൂബിലി സമ്മേളനം കോങ്ങാട് നിയോജക മണ്ഡലത്തിന്റെ പാർട്ടി പ്രവർത്തനങ്ങൾ ഒന്നിച്ചു ശക്തിപ്പെടുത്താൻ ആവേശം പകരുമെന്നും ജോർജ് തച്ചമ്പാറ പറഞ്ഞു
Post a Comment