പാലക്കാട്: രവി തൈക്കാട് രചനയും ഡിസൈനും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി നാടകം 'ഭൂതക്കളം'മാർച്ച് 29ന് ശനിയാഴ്ച അരങ്ങിലെത്തുന്നു.പാലക്കാട് ചെമ്പൈ സംഗീതകോളേജിലെ എം ഡി രാമനാഥൻ ഹാളിൽ വൈകുന്നേരം ആറുമണിക്കാണ് അവതരണം.പ്രസിദ്ധ എഴുത്തുകാരനും മികച്ച നടനുളള അന്താരാഷ്ട്ര പുരസ്കാരവും നേടിയ എ കെ വത്സലനെ ചടങ്ങിൽ ആദരിക്കും.സുജാത വിജയൻ,അമ്പിളി സതീഷ്,ബേബിഗിരിജ,എം ജെ സാജു,ജോജോ ജാസ്,മുരളി മംഗിളി,എം ജി പ്രദീപ് കുമാർ,കെ രാജീവൻ,വിഘ്നേഷ്, എന്നിവരാണ് നാടകത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലൈറ്റ് ഡിസൈൻ കെ എ നന്ദജനും,പശ്ചാത്തല സംഗീതം സജിത് ശങ്കറും,കലാസംവിധാനം കൃഷ്ണൻ കണ്ണാടി, ശബ്ദ ലേഖനം-പ്രേംസുന്ദർ,ചമയം-കൃഷ്ണൻ കുട്ടി പുതുപ്പരിയാരം,ശബ്ദ സംവിധാനം-രതീഷ്പാൽ,പരസ്യകല-രമണൻ വാസുദേവൻ.
'ഭൂതക്കളം' ഒരുങ്ങുന്നു! പാലക്കാട് ചെമ്പൈ സംഗീതകോളേജിലെ എം ഡി രാമനാഥൻ ഹാളിൽ മാർച്ച് 29ന് പ്രഥമ അവതരണം
Samad Kalladikode
0
Post a Comment