തച്ചമ്പാറ:ക്ഷീര ഗ്രാമം പദ്ധതി 2024-25 പ്രത്യേക കർഷക സമ്പർക്ക പരിപാടിയും ഗുണഭോക്തൃ യോഗവും തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ വച്ച് സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് ശാരദ പുന്നക്കല്ലടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു ഉദ്ഘാടനം നിർവഹിച്ചു.തച്ചമ്പാറ ക്ഷീര സംഘം പ്രസിഡണ്ട് ഗോവിന്ദനുണ്ണി സ്വാഗതം പറഞ്ഞ യോഗത്തിൽ ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ തനുജ രാധാകൃഷ്ണൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ഒ.നാരായണൻകുട്ടി,സനുമാത്യു എന്നിവർ സംസാരിച്ചു.
കർഷക സമ്പർക്ക പരിപാടിയും ഗുണഭോക്തൃ യോഗവും സംഘടിപ്പിച്ചു
The present
0
Post a Comment