ലഹരിവിരുദ്ധ ചലച്ചിത്രോത്സവവും ഹ്രസ്വചിത്ര ഡോക്യുമെന്ററിയുമായി ഗ്ലോബൽ മലയാളം സിനിമയുടെ ചെയർമാൻ ജോയ്.കെ.മാത്യു

 

 പാലക്കാട്‌:അക്രമങ്ങൾ നിറഞ്ഞ സിനിമകൾ തിയറ്ററുകളില്‍ നിറഞ്ഞാടുമ്പോള്‍ സന്ദേശ ചലച്ചിത്രങ്ങള്‍ക്കും കുടുംബ ചിത്രങ്ങൾക്കും ഡോക്യുമെന്ററികള്‍ക്കും പ്രേക്ഷക മനസുകളില്‍ സ്വീകാര്യത നേടുകയെന്നത് അത്ര എളുപ്പമല്ല.പക്ഷേ, തികഞ്ഞ ആത്മവിശ്വാസവും വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുകളും നിലപാടുകളുമായി സന്ദേശ ചലച്ചിത്രങ്ങള്‍ക്കായി പുതിയ സരണികള്‍ വെട്ടിതുറന്ന് ചെറുതും വലുതുമായ പത്തൊൻപതോളം ചിത്രങ്ങളും ഡോക്യൂമെന്ററികളും ചെയ്ത് കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി കഴിഞ്ഞ 25 വർഷങ്ങളായി ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന നടനും എഴുത്തുകാരനും നിര്‍മ്മാതാവും ലോക റെക്കോർഡ് ജേതാവും സംവിധായകനും ഗ്ലോബൽ മലയാളം സിനിമയുടെ ചെയർമാനുമായ ജോയ്.കെ.മാത്യു. ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ലഹരിക്കെതിരായ സന്ദേശം ഉള്‍പ്പെടുത്തിയ ഹ്രസ്വചിത്ര, ഡോക്യുമെന്ററി, പ്രസംഗ,കവിതാ മത്സരവും കേരളത്തിലെ 14 ജില്ലകളിലും ലഹരിവിരുദ്ധ ചലച്ചിത്രോത്സവവും സംഘടിപ്പിക്കുന്നു.‘ലഹരി രഹിത കേരളം' എന്ന വിഷയത്തില്‍ 5 മിനുട്ടിൽ കവിയാത്ത മലയാളത്തിലുള്ള പ്രസംഗവും കവിതയും വീഡിയോ രൂപത്തില്‍ മത്സരത്തിന് അയയ്ക്കാം.

ലഹരിവിരുദ്ധ സന്ദേശമുള്ള ഹ്രസ്വ ചിത്ര-ഡോക്യുമെന്ററി മത്സരത്തിന് 3 മുതൽ 5 മിനുട്ട് വരെയുള്ള ചിത്രങ്ങളാണ് അയയ്‌ക്കേണ്ടത്. ഹ്രസ്വചിത്രവും ഡോക്യുമെന്ററിയും പ്രസംഗവും കവിതയും നിങ്ങളുടെ സ്വന്തം ഫോണിലോ, ക്യാമറയിലോ ചിത്രീകരിക്കാം. 

ചലച്ചിത്ര - ലഹരിവിരുദ്ധ - മനഃശാസ്ത്ര രംഗത്തെ പ്രമുഖർ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

പ്രശസ്തി പത്രവും ഫലകവും കൂടാതെ 20000 രൂപ വീതം ഒന്നാം സമ്മാനവും 10000 രൂപ വീതം രണ്ടാം സമ്മാനവും 5000 രൂപ വീതം മൂന്നാം സമ്മാനവും എന്ന ക്രമത്തിലായിരിക്കും ഹ്രസ്വചിത്രത്തിനും ഡോക്യൂമെന്ററിക്കും സമ്മാനമായി നൽകുന്നത്.

പ്രസംഗത്തിനും കവിതയ്ക്കും ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നല്‍കി ആദരിക്കും.

പ്രത്യേകം തെരഞ്ഞെടുക്കുന്ന ഹ്രസ്വ ചിത്രങ്ങളും ഡോക്യൂമെന്ററികളും പ്രസംഗങ്ങളും കവിതകളും ഗ്ലോബൽ മലയാളം സിനിമയുമായി ബന്ധപ്പെട്ട ഓൺലൈൻ ചാനലുകളിൽ പ്രദർശിപ്പിക്കും അവിടെ നിന്നും ഏറ്റവുമധികം പ്രേക്ഷക കമന്റ് കിട്ടുന്ന 25 പേർക്ക് പ്രത്യേക സമ്മാനം നൽകി ആദരിക്കും.

മത്സരത്തിന് അയയ്ക്കുന്ന ഹ്രസ്വചിത്രങ്ങളോ ഡോക്യൂമെന്ററികളോ പ്രസംഗമോ കവിതകളോ മറ്റെവിടെയെങ്കിലും പ്രദർശിപ്പിച്ചതോ സോഷ്യൽ മീഡിയയിൽ അപ്പ്ലോഡ് ചെയ്തതോ യാതൊരുവിധ പകര്‍പ്പവകാശ ലംഘനവും നടത്തിയതോ ആയിരിക്കരുത്.

മത്സര സംബന്ധമായി ഏതെങ്കിലും തർക്കങ്ങൾ ഉണ്ടാകുകയാണെങ്കില്‍ അന്തിമ തീരുമാനം ഗ്ലോബൽ മലയാളം സിനിമ ചെയർമാന്റേയും ജഡ്ജിംഗ് കമ്മിറ്റി യുടേതുമായിരിക്കും.മത്സരത്തിൽ പങ്കെടുക്കാൻ യാതൊരുവിധ രജിസ്ട്രേഷൻ ഫീസും നൽകേണ്ടതില്ല.ഈ വർഷം എറണാകുളത്ത് പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് ചലച്ചിത്ര,മാധ്യമ, ലഹരിവിരുദ്ധ നിയമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ സമ്മാനത്തിനർഹരായവരുടെ ചിത്രം പ്രദർശിപ്പിക്കുകയും പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്യും.

പ്രത്യേകം തെരഞ്ഞെടുക്കുന്ന ഹ്രസ്വചിത്രങ്ങളും ഡോക്യൂമെന്ററികളും പ്രസംഗങ്ങളും കവിതകളും 14 ജില്ലകളിലും പ്രത്യേക പരിപാടികളോടെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും.  കൂടുതൽ വിവരങ്ങൾക്ക്, പ്രൊജക്റ്റ് കോഡിനേറ്റേഴ്സ് : പി.ആർ.സുമേരൻ 9446190 254

ശശികുമാർ എസ്.ഡി.99468 53016

Post a Comment

Previous Post Next Post