എടത്തനാട്ടുകര: ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച പഠനയാത്ര ശ്രദ്ധേയമായി.സ്കൂൾ പി.ടി.എ. കമ്മറ്റിയുടെയും സഹപാഠി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പഠനയാത്ര സംഘടിപ്പിച്ചത്.പഠനയാത്രയുടെ ഭാഗമായി 25 ഭിന്നശേഷി വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘം ബേപ്പൂർ തുറമുഖം,കോഴിക്കോട് പ്ലാനിറ്റോറിയം, കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ബേപ്പൂർ കായലിൽ ബോട്ട് യാത്രയും നടത്തി.സഹപാഠി ക്ലബ് കൺവീനർ പി. ദിവ്യ, അധ്യാപകരായ സി. ബഷീർ,സി. നഫീസ, കെ. ഹംസക്കുട്ടി,സി. സക്കീന, രക്ഷിതാക്കളായ അബ്ദുൾ അലി, മുബഷീറ,റഹ്മത്തുന്നീസ , വി.പി.ബുഷറ, ടി. ഫെബിന, ഉഷ, വിദ്യാർഥികളായ പി. ആദിൽ ഹാമിദ്, ടി.കെ. ഫാദിൽ,പി. സുഫിയാൻ, നജ ഫാത്തിമ, ടി. ഫിദ എന്നിവർ പഠനയാത്രക്ക് നേതൃത്വം നൽകി.
Post a Comment