ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു

 

തച്ചമ്പാറ :ഗ്രാമപഞ്ചായത്തിലെ എല്ലാ അംഗനവാടികൾക്കും ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു.വിതരണ ഉദ്ഘാടനം തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിസി ശാരദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തനുജാ രാധാകൃഷ്ണൻ, വാർഡ് മെമ്പർ കൃഷ്ണൻകുട്ടി,ഐ സി ഡി എസ് സൂപ്പർവൈസർ അനില തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Post a Comment

Previous Post Next Post