തച്ചമ്പാറ : തച്ചമ്പാറ ചൂരിയോട് ശ്മശാനത്തോട് ചേര്‍ന്നുള്ള തച്ചമ്പാറ പഞ്ചായത്തിന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ (എം.സി.എഫ്) തീപിടുത്തം.ഷെഡ്ഡും ഹരിതകര്‍മ്മേ സേന ശേഖരിച്ച് തരംതിരിക്കുന്നതിനായി സൂക്ഷിച്ചിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും കത്തിയമര്‍ന്നു.തിങ്കളാഴ്ച വൈകിട്ട് 7.30 ന് ആണ് സംഭവം നടന്നത്.തീപടരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലിസിനും അഗ്നിരക്ഷാസേനയ്ക്കും വിവരം നല്‍കി. ഇതുപ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിമിന്റെയും കോങ്ങാട് അഗ്നിരക്ഷാ നിലയത്തില്‍ നിന്നും അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ഗ്രേഡ് സി.മനോജിന്റെയും നേതൃത്വത്തില്‍ എത്തിയ സേന അംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ തീയണക്കുന്നതിനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടു.തീനിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നും ഹരിതകര്‍മ്മസേന ശേഖരിച്ച് തരം തിരിക്കുന്നതിനായി സൂക്ഷിച്ചുവച്ച മാലിന്യത്തിനാണ് തീപിടിച്ചത്. കാരണം വ്യക്തമായിട്ടില്ല. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു, വാര്‍ഡ് മെമ്പറും സ്ഥിരം സമിതി അധ്യക്ഷനുമായ അബൂബക്കര്‍ മുച്ചിരിപ്പാടത്ത്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി, പൊതുപ്രവര്‍ത്തകര്‍, ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവരും സ്ഥലത്തെത്തി.
Post a Comment