ജലസ്രോതസ്സുകൾ വരണ്ടു.കനാൽ വെള്ളം ലഭിക്കുന്നില്ല

 

തച്ചമ്പാറ പഞ്ചായത്തിൽ തെക്കുംപുറം,ചൂരിയോട് സബ്കനാലിൽ വെള്ളം വിട്ടിട്ട് മൂന്ന് വർഷമായി. മെയിൻ കനാലിൽ വെള്ളം നിറഞ്ഞൊഴുകുമ്പോൾ പോലും സബ്കനാൽ വൃത്തിയാക്കാത്തത് കാരണം ചൂരിയോട് ഭാഗത്തേക്ക് അധികൃതർ വെള്ളം തുറന്നു വിടുന്നില്ല. തെക്കുംപുറം മുതൽ ചൂരിയോട് വരെ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയാണ്. ഇപ്പോൾ തന്നെ കിണറുകൾ വറ്റിവരണ്ടു. കാർഷിക മേഖലയിലും സമാന സ്ഥിതിയാണ്. അതുകൊണ്ട് എത്രയും വേഗം കനാൽ വൃത്തിയാക്കി ഈ പ്രദേശത്തേക്ക് വെള്ളം എത്തിക്കണം.ഉപകനാലിലൂടെ വെള്ളമെത്തിയാൽ സമീപത്തെ ജലസ്രോതസ്സുകൾ നിറയും.കൃഷിക്കും പ്രയോജനപ്പെടും.രൂക്ഷമായ ജലക്ഷാമമാണ് ഈ പ്രദേശത്തുള്ളവർ അനുഭവിക്കുന്നത്.

Post a Comment

Previous Post Next Post