എടത്തനാട്ടുകര: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പ്രതിസന്ധികളെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് വിസ്ഡം എടത്തനാട്ടുകര ഏരിയ ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു. ലഹരിയും അക്രമവാസനയും വർഗീയ ചിന്തകളും കൊലപാതകങ്ങളും സൃഷ്ടിക്കുന്ന ഭീകരാവസ്ഥ സമൂഹം ഒരുമിച്ച് പരിഹരിക്കണം.പെരുകുന്ന കൊലപാതകങ്ങളും ഭീതി സൃഷ്ടിക്കുന്ന അക്രമവാസനയും നേരിടുന്നതിന് ആവശ്യമായ സാമൂഹിക പഠനങ്ങൾ നടക്കണം.കടമകളും ഉത്തരവാദിത്വങ്ങളും മറന്ന് അതിരുകവിഞ്ഞ അവകാശവാദങ്ങളും സ്വതന്ത്ര ചിന്തയും പുതുതലമുറയെ വഴിതെറ്റിക്കുന്നുവെന്നും സംഗമം അഭിപ്രായപ്പെട്ടു.വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ എടത്തനാട്ടുകര ഏരിയ പ്രവർത്തക സംഗമവും ഇഫ്താർ മീറ്റും ദാറുൽ ഖുർആനിൽ സമാപിച്ചു. വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി അധ്യക്ഷത വഹിച്ചു.വിസ്ഡം സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി മെയ് 11 ന് പെരിന്തൽമണ്ണയിൽ 'ധർമ സമരത്തിൻ്റെ വിദ്യാർത്ഥി കാലം" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസിൻ്റെ പ്രചാരണ ഭാഗമായാണ് ഏരിയ പ്രവർത്തക സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചത്.
വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി,വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റുമാരായ അബ്ദുൽ ഹമീദ് ഇരിങ്ങൽത്തൊടി, ഷൗക്കത്തലി അൻസാരി, ജില്ലാ ജോ. സെക്രട്ടറി ഒ. മുഹമ്മദ് അൻവർ, അലനല്ലൂർ മണ്ഡലം സെക്രട്ടറി എം.കെ. സുധീർ ഉമ്മർ, എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി സാദിഖ് ബിൻ സലീം, ടി.കെ. മുഹമ്മദ്, പി.പി.യൂസഫ്, എം. അഹമ്മദ് ഹിദായത്തുള്ള,അബ്ദു കാപ്പിൽ, അലി വെള്ളേങ്ങര,വി.കെ.ഉമർ മിഷ്കാത്തി, അലി മന്തിയിൽ,കെ.പി.മുഹമ്മദ് റഫീഖ് എന്നിവർ പ്രസംഗിച്ചു.എടത്തനാട്ടുകര, അലനല്ലൂർ മണ്ഡലങ്ങളിലെ വിവിധ യൂണിറ്റുകളിൽ നിന്നായി പ്രതിനിധികൾ ഏരിയ പ്രവർത്തക സംഗമത്തിലും ഇഫ്താർ മീറ്റിലും സംബന്ധിച്ചു.
Post a Comment