മുതുകുറുശ്ശി:റിക്രിയേഷൻ ക്ലബ് & ലൈബ്രറിയുടെ കീഴിലുള്ള വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. വനിതാവേദി സെക്രട്ടറി എം.സീതാലക്ഷ്മി സ്വാഗതം പറഞ്ഞ യോഗത്തിന് പ്രസിഡണ്ട് കെ.വി. സരസ്വതി അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ഒ. കേശവൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.മണ്ണാർക്കാട് ആയുർ വേദ മെഡിക്കൽ ഓഫീസർ ഡോ. അസ്മാബി എം.എ. ആരോഗ്യ ബോധവൽക്കരണ ക്ലാസ് നൽകി.സ്ത്രീകൾ അനുഭവിക്കുന്ന പ്രത്യേക ആരോഗ്യപ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര നിർദ്ദേശങ്ങളും യോഗത്തിൽ പ്രതിപാദിച്ചു. പരിപാടിയിൽ ഹരിത സേനാംഗങ്ങളെ ആദരിയ്ക്കലും അവർക്കുള്ള ഉപഹാരസമർപ്പണവും നടത്തി.ക്ലബ് പ്രസിഡണ്ട് പി.രാധാകൃഷ്ണൻ,സെക്രട്ടറി എ.ആർ രവിശങ്കർ,ജോ. സെക്രട്ടറി എം. രാമചന്ദ്രൻ, ഭരണസമിതിയംഗങ്ങളായ കെ.എം.ചാണ്ടി,സി. കൃഷ്ണൻകുട്ടി, എൻ. പ്രീത, ലൈബ്രേറിയൻ ബേബി എന്നിവർ പ്രസംഗിച്ചു.
Post a Comment