തച്ചമ്പാറ:പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ പൊന്നംകോട് സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിൽ തീ പിടിച്ചു.വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടിയായിരുന്നു ഒഴിഞ്ഞ പറമ്പിൽ തീപിടുത്തം ഉണ്ടായത്.റബ്ബർ മുറിച്ചുമാറ്റിയതിനു ശേഷം ഉണ്ടായിരുന്ന അടിക്കാടിനു ആയിരുന്നു തീപിടിച്ചത്.സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുത ലൈൻ ഷോട്ട് സർക്യൂട്ട് ആയതിനെ തുടർന്നാണ് തീപ്പിടുത്തം ഉണ്ടായത് എന്നാണ് നിഗമനം.മണ്ണാർക്കാട് നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിമൽ കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് വി സുരേഷ് കുമാർ,രാമകൃഷ്ണൻ ,ശരത് അൻസൽ ബാബു. ടി. കെ. എന്നിവർ അടങ്ങിയ സംഘം ഒരു മണിക്കൂറത്തെ പരിശ്രമത്തിനോടുവിൽ തീപൂർണ്ണമായും നിയന്ത്രിക്കുകയായിരുന്നു.സമീപത്തെ വീടുകളിലേക്കും സ്കൂൾ,അംഗനവാടി തുടങ്ങിയ സ്ഥലങ്ങളിലേക്കും തീ പടരാതിരിക്കാൻ ഫയർഫോഴ്സിന്റെ സമയയോചിതമായ ഇടപെടലിലൂടെ കഴിഞ്ഞു.കോങ്ങാട് ഫയർ സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് .സി. മനോജിന്റെ നേതൃത്വത്തിലുള്ള രാഹുൽ പ്രശാന്ത് എന്നിവർ അടങ്ങിയ സേനവിഭാഗവും സ്ഥലത്തെത്തി.
പൊന്നംകോട് സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിൽ തീപിടുത്തം
The present
0
Post a Comment