കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി ഡോ.സി എം.മാത്യു ചുമതലയേറ്റു. വരണാധികാരി ജെമുനയുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. ബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്ന സാബു ജോസഫ് കഴിഞ്ഞമാസം രാജി വച്ചിരുന്നു.ഈ ഒഴിവിലേക്കാണ് ഡോ.സി.എം.മാത്യുവിനെ വൈസ് പ്രസിഡന്റായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എസ്. നാസർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് യുസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എം.കെ.മുഹമ്മദ് ഇബ്രാഹിം,ആന്റണി മതിപ്പുറം,കെ.കെ.ചന്ദ്രൻ,രാജി പഴയകളം,പി. കെ. എം.മുസ്തഫ, സി.എം.നൗഷാദ്,അനിൽകുമാർ,ജെന്നി ജോൺ,പഞ്ചായത്ത് അംഗം പി.റമീജ, ജെ.ദാവൂദ്,സാബു ജോസഫ്,ബിനോയ് ജോസഫ്,മുഹമ്മദ് ഹാരീസ്,പി.സുരേഷ്, നവാസ് മുഹമ്മദ്, തുടങ്ങിയവർ പ്രസംഗിച്ചു. 1923 ൽ പ്രവർത്തനം ആരംഭിച്ച കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് മികച്ച പുരോഗതിയോടെ മുന്നേറുന്ന ധനകാര്യ സ്ഥപനമാണ്.ബാങ്കിംഗ് മേഖലക്ക് പുറമെ നീതി ലാബ്,മെഡിക്കൽ സെന്റർ,ഡയാലിസിസ് കേന്ദ്രം,നീതി ഇലക്ട്രിക്, നീതി സൂപ്പർ മാർക്കറ്റ് തുടങ്ങിയ സേവന മേഖലയിലും ഉപഭോക്താക്കൾക്ക് പരമാവധി സൗകര്യങ്ങൾ നൽകിയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ബാങ്ക് പ്രവർത്തിക്കുന്നത്.ശതാബ്ദി ആഘോഷ നിറവിൽ കഴിയുന്ന ബാങ്ക് വിവിധ നിക്ഷേപ പദ്ധതികളും വ്യത്യസ്ത വായ്പകളും നൽകി വരുന്നുണ്ട്.
Post a Comment