പാലക്കാട്: എലപ്പുള്ളിയിൽ മദ്യനിർമ്മാണ കമ്പനി തുടങ്ങുന്ന മധ്യപ്രദേശ് ആസ്ഥാനമായുള്ള ഒയാസിസ് കമ്പനി നിയമങ്ങൾ ലംഘിച്ച് അനുവദനീയമായ പരിധിയിൽ കൂടുതൽ ഭൂമി കൈവശം വെച്ചതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന്വെൽഫെയർ പാർട്ടിജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. നിയമപ്രകാരം പതിനഞ്ച് ഏക്കർ ആണ് കൈവശം വയ്ക്കാൻ അധികാരമുള്ളതെങ്കിൽ
23.92 ഏക്കർ ഭൂമിയാണ് കമ്പനി കൈവശം വെച്ചിരിക്കുന്നത്.കമ്പനിയുടെ കൈവശമുള്ള നാല് ഏക്കർ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരമുള്ള ഡാറ്റാ ബാങ്കിലുള്ള ഭൂമിയാണ്.ഈ ഭൂമി ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ടി.ഒ. ക്ക് അപേക്ഷ നൽകിയിരുന്നു.ഇത് നിരസിച്ച് ആർ.ടി.ഒ.ഉത്തരവ് നൽകിയത് സ്വാഗതാർഹമാണ്.അതേസമയം കമ്പനിയുടെ കയ്യിലുള്ള ഭൂമി രജിസ്ട്രേഷൻ വകുപ്പ് രജിസ്ട്രേഷൻ ചെയ്തു കൊടുക്കുകയും റവന്യൂ വകുപ്പ് പോക്ക് വരവ് ചെയ്ത് കരമടക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്.
ഈ രണ്ടു നടപടികളും ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി പിൻവലിക്കണം.ഇതിന് പിന്നിലെ അഴിമതി അന്വേഷിക്കുകയും വേണം.പല നിയമങ്ങളും കാറ്റിൽ പറത്തി ഒയാസിസ് കമ്പനിക്ക് എല്ലാ ഒത്താശയും ചെയ്യുന്നത്.പാലക്കാടിനെ പ്രതിനിധീകരിക്കുന്ന എക്സൈസ് മന്ത്രി എം.ബി.രാജേഷും സിപിഎമ്മുമാണ്. ഒയാസിസ് കമ്പനിയിൽ നിന്നും മുഴുവൻ ഭൂമിയും പിടിച്ചെടുത്തു അവർക്ക് നൽകിയ എല്ലാ അനുമതിയും റദ്ദ് ചെയ്തു കമ്പനിയെ നാടുകടത്തണമെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ.സി.നാസർ അധ്യക്ഷത വഹിച്ചു.മോഹൻദാസ് പറളി,എം.ദിൽഷാദ് അലി,റിയാസ് ഖാലിദ്,ശാക്കിർ പുലാപ്പറ്റ,ബാബു തരൂർ, ശരീഫ് പള്ളത്ത്,എം.സുലൈമാൻ എന്നിവർ സംസാരിച്ചു.
Post a Comment