തച്ചമ്പാറ: കേരള കോൺഗ്രസ് കോങ്ങാട് നിയോജക മണ്ഡലം വജ്ര ജൂബിലി സമ്മേളനവും പാർട്ടിയിലേക്ക് പുതുതായി വന്നവർക്കുള്ള സ്വീകരണവും, മെമ്പർഷിപ്പ് വിതരണവും നടത്തി.തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന സ്വീകരണ സമ്മേളനം കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷനായി. പൊതു പ്രവർത്തന രംഗത്ത് ഏറെ കാലത്തെ അനുഭവ പരിചയമുള്ള ജോർജ് തച്ചമ്പാറ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകർ അംഗത്വമെടുത്തത് പാർട്ടിക്ക് ശക്തി പകരും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിനു തുടർ ഭരണം ലഭിക്കുമെന്ന പി ആർ വർക്കൊന്നും പ്രയോജനപ്പെടില്ല. പിണറായി സർക്കാരിന്റെ അവസാന ഭരണമണിതെന്ന് സഖാക്കൾക്ക് പോലും സംശയമില്ല.അവരുടെ ആത്മ വിശ്വാസത്തിനായിരിക്കാം ഇനിയും തുടർ ഭരണം എന്ന പ്രചരണം. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഇടതുമുന്നണിയുടെ പ്രസക്തി നഷ്ടപ്പെട്ടു. പിണറായി ഭരണത്തിൽ നാടിന്റെ സ്വസ്ഥത നഷ്ടപ്പെട്ടതായും ഉദ്‌ഘാടകൻ പറഞ്ഞു. സംസ്ഥാന കോർഡിനേറ്റർ അപ്പു ജോൺ ജോസഫ്,ജില്ല പ്രസിഡന്റ് ജോബി ജോൺ,എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ജില്ല വൈസ് പ്രസിഡന്റ് തോമസ് ജേക്കബ്,ജില്ല ജനറൽ സെക്രട്ടറി ശിവ രാജേഷ്, ജില്ല കമ്മിറ്റി അംഗം സിർലി,കെ.സി. കുര്യാക്കോസ് തുടങ്ങിയ ജില്ല നേതാക്കൾ സംസാരിച്ചു
Post a Comment