മണ്ണാർക്കാട് :ഭിന്നശേഷി പരിചരണം ഉൾപ്പടെ വിവിധ മേഖലകളിൽ ജീവിതം സമർപ്പിച്ച ഏഴ് വനിതകൾക്ക് ഓർമ കലാ സാഹിത്യ വേദി അന്താരാഷ്ട്ര വനിത ദിനത്തിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.കല്ലടിക്കോട് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എം.ഷഹീർ ആദരം നൽകി. ഓർമ്മകലാസാഹിത്യ വേദി രക്ഷാധികാരി ബാവിക്ക അധ്യക്ഷനായി.മറ്റുള്ളവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയ വനിതകൾക്കായിരുന്നു ആദരം.വിയ്യക്കുറുശ്ശി ഫെയ്ത്ത് ഇന്ത്യ സ്പെഷ്യൽ സ്കൂളിൽ ആയിരുന്നു പുരസ്കാര സമര്‍പ്പണ ചടങ്ങ്.മികച്ച ഭിന്നശേഷി-സാമൂഹ്യപ്രവര്‍ത്തക, ദുരിതമനുഭവിക്കുന്ന രോഗികളിൽ അനുകമ്പാപൂര്‍ണമായ ഇടപെടൽ,നല്ല പൊതു പ്രവർത്തക തുടങ്ങിയ വിഭാഗങ്ങളിലായി ഫെയ്ത്ത് ഇന്ത്യ ഡയറക്ടർ പി.രാജലക്ഷ്മി, മണ്ണാർക്കാട് നഗരസഭ ഉപാധ്യക്ഷ കെ.പ്രസീത, ഫെയ്ത്ത് ഇന്ത്യ പ്രിൻസിപ്പൽ രജനി, ഡെപ്യൂട്ടി എച്ച്.എം കെ.പി.നളിനി,പി.മാലതി ടീച്ചർ,വി.ശ്രീകല,നീനു ജ്യോതിസ് തുടങ്ങിയവർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഇന്നത്തെ പല കുട്ടികളുടെയും സ്വഭാവത്തിൽ മാറ്റങ്ങൾ വന്നിരിക്കുന്നു.ലഹരിയും, പൊട്ടിത്തെറിക്കുന്ന പെരുമാറ്റവും,അക്രമവാസനയും അധികരിക്കുമ്പോൾ ശാരീരികവും മാനസികവുമായി തളർച്ച അനുഭവിക്കുന്ന ഭിന്ന ശേഷിക്കാരായ കുട്ടികൾ സമൂഹത്തിൽ ഒരു തിന്മയും പടർത്തുന്നില്ല,വിഭിന്നശേഷിക്കാരായ മക്കളുടെ ലോകം സ്നേഹവും കരുണയും നിഷ്കളങ്കതയും മാത്രം നിറഞ്ഞതാണ്.ഭിന്നശേഷി കുട്ടികളുടെ പരിചരണവും ക്ഷേമ പ്രവർത്തനങ്ങൾക്കുമായി ജീവിതം സമർപ്പിച്ച മഹിളാരത്നങ്ങൾ എന്തുകൊണ്ടും സ്നേഹാദരം അർഹിക്കുന്നവരാണ്, പ്രസംഗകർ പറഞ്ഞു.ഓർമ സെക്രട്ടറി എം.കെ.ഹരിദാസ്,എൻ. അജയകുമാർ,അബു മാസ്റ്റർ,ശ്രീവത്സൻ, ജയപ്രകാശ് വാഴോത്ത്, വിജയേഷ്.കെ,കെ വി എ റഹ്‌മാൻ,സമദ് കല്ലടിക്കോട് തുടങ്ങിയവർ സംസാരിച്ചു.വർഷ,ശ്രീവിഷ്ണു എന്നിവർ പ്രാർത്ഥനഗീതം ആലപിച്ചു.ഓർമ പ്രസിഡന്റ് സുധാകരൻ മണ്ണാർക്കാട് സ്വാഗതവും രജനി ടീച്ചർ നന്ദിയും പറഞ്ഞു.
Post a Comment