തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ ബാലസഭ സംഘടിപ്പിച്ചു

 

തച്ചമ്പാറ: ഗ്രാമപഞ്ചായത്തിൽ 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടുള്ള ബാലസഭ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പിസി ശാരദ അധ്യക്ഷത വഹിച്ചു. ഡോക്ടർ ജയരാജൻ മാസ്റ്റർ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ക്ലാസ് എടുത്തു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഐസക്ക് ജോൺ,തനൂജാ രാധാകൃഷ്ണൻ,അബൂബക്കർ മുച്ചരിപ്പാടം, ജയ ജയ പ്രകാശ്,ബെറ്റി ലോറൻസ്,രാജി ജോണി,കൃഷ്ണൻകുട്ടി,മല്ലിക,നാരായണൻകുട്ടി,അസിസ്റ്റന്റ് സെക്രട്ടറി രാജി,സിഡിഎസ് ചെയർപേഴ്സൺ സുനിത തുടങ്ങിയവർ പ്രസംഗിച്ചു. വേദിയിൽ കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post