ക്ഷീരഗ്രാമം - പ്രത്യേക ഗുണമേന്മ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

 

തച്ചമ്പാറ:ക്ഷീരവികസന വകുപ്പിൻ്റെയും,തച്ചമ്പാറ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മുതുകുറുശ്ശി റിക്രിയേഷൻ ക്ലബ്ബിൽ വെച്ച് പാൽ ഗുണനിലവാര നിർണ്ണയം എന്നിവ സംബന്ധിച്ചും ശുദ്ധമായ പാൽ ഉൽപ്പാദനത്തിന്റെ പ്രാധാന്യം,സൂക്ഷ്മ്‌മാണുക്കളുടെ സ്വാധീനം എന്നിവയെ സംബന്ധിച്ചും ശരിയായ അവബോധം നൽകുന്നതിനും വേണ്ടി ക്ഷീരഗ്രാമം - പ്രത്യേക ഗുണമേന്മ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടുള്ള ക്ഷീരകർഷകർക്കുള്ള ബോധവൽക്കരണ ക്ലാസ് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐസക്ക് ജോൺ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓ നാരായണൻകുട്ടി ആശംസകൾ ഏകി സംസാരിച്ചു.പാലക്കാട് ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോളർ ഓഫീസർ റീന വിജെ ക്ലാസ് അവതരിപ്പിച്ചു.മണ്ണാർക്കാട് ഡി ഇ ഒ സ്നേഹ ക്വിസ്സ് മൽസരം നയിച്ചു.തച്ചമ്പാറ ക്ഷീര സംഘം പ്രസിഡൻറ് ഗോവിന്ദനുണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ സനു മാത്യു നന്ദി അറിയിച്ചു.



  

Post a Comment

Previous Post Next Post