പാലക്കാട് :പാവപ്പെട്ടവരുടെ കുടിവെള്ളം മുട്ടിക്കുന്ന,കർഷകരുടെ ജലസേചന പദ്ധതികൾ തകരാറിലാക്കുന്ന, ബ്രുവറി പദ്ധതിയിൽ നിന്ന് ഇടത് സർക്കാർ പിൻമാറണമെന്ന് യുവകലസാഹിതി സംസ്ഥാന പ്രസിഡണ്ട് ആലംകോട് ലീലകൃഷ്ണൻ ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എലപ്പുള്ളിയിൽ നടന്ന ബ്ലൂവറിക്കെതിരെ യുള്ള ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്ലാച്ചിമട സമരം പോലുള്ള ജല ചൂഷണത്തിനെതിരായ സമരങ്ങളിൽ പങ്കെടുത്ത ഇടതുപക്ഷത്തിന് ഒരിക്കലും അനുകൂലമായി ഒരിക്കലും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഇത്തരം പദ്ധതികൾക്ക് അനുകൂലമായി നിൽക്കാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെല്ലറകളിൽ പ്രധാനമായ പാലക്കാട്ടെ കൃഷി നിലനിർത്തുന്നത് മലമ്പുഴയിലെ ജലമാണ്.ഈ ജലം ബ്രുവരിക്ക് വിട്ടുകൊടുക്കുന്നത് ഈ കൃഷിയെ തകരാറിലാക്കും.കേരളത്തിൻറെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഭൂകമ്പജലം കുറവുള്ള പാലക്കാട് ജല ചൂഷണം അനുവദിച്ചാൽ അത് ജനങ്ങളുടെ ജീവിതം താളം തെറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു . ബ്‌റുവരിക്ക് എതിരായ സമരം നടക്കുന്ന പ്രദേശത്തെ സമരസമിതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മണ്ണ് ക്കാട്ടിലുള്ള നിർദിഷ്ട പ്രദേശം യുവകലസാഹിതി സംസ്ഥാന ഭാരവാഹികളായ സംസ്ഥാന പ്രസിഡണ്ട് ആലങ്കോട് ലീലാകൃഷ്ണൻ,സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ.മുരളീകൃഷ്ണൻ,ട്രഷറർ അഷറഫ് കുരുവട്ടൂർ സംസ്ഥാന സെക്രട്ടറി കെ ബിനു ജില്ലാ സെക്രട്ടറി എം സി ഗംഗാധരൻ ജില്ലാ പ്രസിഡണ്ട് എസ് രാമകൃഷ്ണൻ ജില്ലാ ജോയിൻ സെക്രട്ടറി ജയപ്രകാശ് കെ വി സുരേഷ് ബാബു പി,ഉദയകുമരമേനോൻ,രാധാകൃഷ്ണൻ മോചിക്കൽ എന്നിവർ സന്ദർശിച്ചു.പഞ്ചായത്ത് ഓഫീസിന് മുമ്പിലേക്ക് നടന്ന മാർച്ചും ധർണ്ണയും ആലങ്കോട് ലീലകൃഷ്ണൻ
ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എസ് രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു സർവോദയ സംഘം നേതാവ് പുതുശേരി ശ്രീനിവാസൻ,സംസ്ഥാന സെക്രട്ടറി കെ ബിനു,ഐ പ് സോ ജില്ലാസെക്രട്ടറി അനിൽ ഇസ്‌കഫ് ജില്ലാ സെക്രട്ടറി സുരേഷ് ബാബു,ഇപ്റ്റ ജില്ലാ സെക്രട്ടറി കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ സെക്രട്ടറിഎം സി ഗംഗാധരൻ സ്വാഗതവും ജില്ലാ ട്രഷറർ പീടി അനിൽകുമാർ നന്ദിയും പറഞ്ഞു
Post a Comment