തച്ചമ്പാറദേശീയ ഗ്രന്ഥശാലയിൽ ലോകവനിതാദിനം ആചരിച്ചു

 

തച്ചമ്പാറ :ദേശീയ ഗ്രന്ഥശാലയിൽ ലോകവനിതാദിനം ആചരിച്ചു.കവയിത്രി ഉമാ ഭായ് ടീച്ചറെ തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു കുഞ്ഞിരാമൻ ആദരിച്ച് പരിപാടി ഉൽഘാടനം ചെയ്തു.വനിതാവേദി വൈസ് പ്രസിഡണ്ട് സൗമ്യ മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം.ഉഷ സ്വാഗതവും, ജി. കെ. സരള കുമാരി നന്ദിയും പറഞ്ഞു. ഉമാഭായ് ടീച്ചർ ഗ്രന്ഥശാലക്ക് സംഭാവന ചെയ്ത "തിരയടികൾ " എന്ന കവി താ സമാഹാരം ഗ്രന്ഥശാല പ്രസിഡണ്ട് എം.എൻ. രാമകൃഷ്ണപിള്ള ഏറ്റുവാങ്ങി.ആരോഗ്യ പ്രവർത്തക രേഷ്മ "വനിതകളുടെ ആരോഗ്യ പ്രശ്നങ്ങൾ " എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.ഇന്ദു യോഗേഷ് "തിരയടികൾ" എന്ന പുസതകത്തിലെ കവിതകൾ വിശകലനം ചെയ്തു സംസാരിച്ചു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം. ഉണ്ണികൃഷ്ണൻ, കെ.ഗിരിജ, വി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.വനിതാവേദി അംഗങ്ങളായ സൗദാമിനി, സൗമ്യ മനോജ്, രജിത സുനോജ്, സുജാത, കല്യാണിക്കുട്ടി, ജയ അനിൽ, ഉഷാകുമാരി, പ്രിയ,ബേബി , ഷീജ, കൃഷ്ണകുമാരി എന്നിവർ തിരുവാതിരകളി അവതരിപ്പിച്ചു.കവയിത്രി ഉമാ ഭായ് ടീച്ചർ അനുമോദനത്തിന് നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post