മുതലമട സോഷ്യൽ വർക്കേഴ്സ് ഇന്ത്യ സർവീസ് സൊസൈറ്റിയുടെ ബ്രോഷർ പ്രകാശനം ചെയ്തു

 

പാലക്കാട്‌ :കേരളത്തിലെ മുതലമട കേന്ദ്രമായി പ്രവർത്തിക്കുന്ന സോഷ്യൽ വർക്കേഴ്സ് ഇന്ത്യ സർവീസ് സൊസൈറ്റിയുടെ ബ്രോഷർ പ്രകാശനം ചെയ്തു.വിദ്യാഭ്യാസ,ആരോഗ്യ,സാമൂഹ്യ, സ്ത്രീ-ശാക്‌തീകരണ മേഖലയിൽ പ്രവർത്തിക്കുന്ന വിയറ്റ്നാമിലെ ഹോ-ചി-മിൻ സിറ്റിയിലെ വിനാ ക്യാപിറ്റൽ ഫൗണ്ടേഷൻ പബ്ലിക് ഹെൽത്ത് പ്രോഗ്രാം ഡയറക്ടർ,എൻഗുയെൻ ആൻ തുവാൻ, സോഷ്യൽ വർക്കേഴ്സ് ഇന്ത്യ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ കെ. സതീഷ് എന്നവർക്ക് നൽകി പ്രകാശനം ചെയ്തു.വിനാ ക്യാപിറ്റൽ ബ്രൈറ്റർ പാത്ത് ആൻഡ് വിമൻസ് എംപവർമെന്റ് പ്രോഗ്രാം ഡയറക്ടർ ലെ ഫുങ് ബാവോ യുയെൻ സർവൈവ് ടു ത്രവ് ഡയറക്ടർ എൻഗുയെൻ തി ടുയെറ്റ് നുവോങ് തുടങ്ങിയവർ സംബന്ധിച്ചു.വിനാ ക്യാപിറ്റൽ ഫൗണ്ടേഷനുമായി സഹകരിച്ച് വിദ്യാഭ്യാസ, ആരോഗ്യ, സ്ത്രീ- ശക്‌തീകരണ മേഖലകളിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് സോഷ്യൽ വർക്കേഴ്സ് ഇന്ത്യ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.സതീഷ് അറിയിച്ചു

Post a Comment

Previous Post Next Post