പാലക്കാട്:വിദ്യാർത്ഥികളിലും യുവാക്കളിലും വർധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ ചെറുക്കാൻ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ(കെ.എസ്.ടി.യു)ജില്ലാ കമ്മിറ്റിയുടെ ബോധവൽക്കരണ കാമ്പയിന് സൗഹൃദ ഇഫ്താർ സംഗമത്തോടെ തുടക്കമായി."ലഹരി വിപത്തിനെതിരെ ഗുരുശക്തി" എന്ന പ്രമേയത്തിൽ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന കാമ്പയിനും സൗഹൃദസംഗമവും മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ടി.എ.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുനിജ മുഖ്യാതിഥിയായി.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സി.എച്ച്. സുൽഫിക്കറലി അധ്യക്ഷനായി.സംസ്ഥാന ട്രഷറർ സിദ്ദീഖ് പാറോക്കോട് ലഹരി വിരുദ്ധ കാമ്പയിൻ പദ്ധതി വിശദീകരിച്ചു. ടി.എം.സ്വാലിഹ് റമദാൻ ചിന്തകൾ അവതരിപ്പിച്ചു.അധ്യാപക സംഘടനാ പ്രതിനിധികളായ കെ.അജില,എ.എം.അജിത്,എ.ജെ.ശ്രീനി,രമേഷ് പാറപ്പുറത്ത്, എം.എൻ.വിനോദ്,സുമേഷ്,സതീഷ് മോൻ,
പ്രസ് ക്ലബ് പ്രസിഡണ്ട് നോബിൾ ജോസ്, മുനിസിപ്പൽ കൗൺസിലർ സൈദ് മീരാൻ ബാബു, എസ്എസ്കെ ജില്ലാ പ്രോജക്ട് ഓഫീസർ കെ.ജയപ്രകാശ്,ഡിഇഒ പേഴ്സണൽ അസിസ്റ്റൻ്റ് കെ.സുരേഷ്,പി.വി.എസ്.ഷിഹാബ്,കരീം പടുകുണ്ടിൽ,ഹമീദ് കൊമ്പത്ത്,ഇ.ആർ.അലി,നാസർ തേളത്ത്, കെ.പി.എ.സലീം,കാസിം കുന്നത്ത്,ഹുസൈൻ കോളശ്ശേരി,പി.അബ്ദുൽ നാസർ,സലീം നാലകത്ത്,കെ.എ.മനാഫ്,കെ.എം.സാലിഹ,സി.പി.മുരളീധരൻ,എം.എസ്.അബ്ദുൽ കരീം പ്രസംഗിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ടി.ഷൗക്കത്തലി സ്വാഗതവും ട്രഷറർ ടി.സത്താർ നന്ദിയും പറഞ്ഞു.ജില്ലാ ഭാരവാഹികളായ കെ.ഷറഫുദ്ദീൻ,സഫ്‌വാൻ നാട്ടുകൽ,എം.കെ. അൻവർ സാദത്ത്,റഷീദ് മരുതൂർ,നൗഷാദ് വല്ലപ്പുഴ,ഹംസത്ത് മാടാല,പി.അൻവർ സാദത്ത്,കെ.ജി.മണികണ്ഠൻ,കെ.പി.നീന,എം.കെ.സൈദ് ഇബ്രാഹിം, സി.പി.ഷിഹാബുദ്ദീൻ,മുഹമ്മദലി കല്ലിങ്ങൽ, പി.പി.മുഹമ്മദ് കോയ നേതൃത്വം നൽകി.
Post a Comment